ദോഹ: എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്നുകൾ പിടികൂടി. ഫയലുകൾ സൂക്ഷിക്കുന്ന ബാഗിനുള്ളിൽ പുറംചട്ടയെന്ന് തെറ്റിദ്ധരിപ്പിച്ച് തയാറാക്കിയ പ്രത്യേക പേപ്പറിനുള്ളിൽ സമർഥമായി ഒളിപ്പിച്ച നിലയിലായിരുന്നു 569 ഗ്രാം മയക്കുമരുന്ന്. എയർകാർഗോ കസ്റ്റംസിൻെറ വിദഗ്ധ പരിശോധനയിലാണ് മരുന്ന് പിടിച്ചെടുത്തത്. ഷാബോ എന്നറിയപ്പെടുന്ന നിരോധിത മെതാംഫെറ്റാമിന്‍ ക്രിസ് റ്റലുകളാണ് പേപ്പറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. അന്വേഷണത്തിന് നേതൃത്വം നല്‍കിയവരെ കസ്റ്റംസ് അധികൃതര്‍ പ്രശംസിച്ചു. മയക്കുമരുന്ന്, ലഹരി പദാർഥങ്ങൾ തുടങ്ങിയ നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്തരുത് എന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്കിടെയാണ് ഇത്തരം സംഭവങ്ങൾ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.