ദോഹ: രാജ്യത്ത് കോവിഡ് –19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി മുവാസലാത്തിെൻറ ബസുകൾ പഴയ രൂപത്തിൽ തന്നെ നിരത്തിലിറങ്ങി.ഇതോടെ പൊതുഗതാഗതം സാധാരണ നിലയിലേക്ക്.
ഇന്നലെ മുതലാണ് ഖത്തറിലെ ബസ് സർവിസുകൾ പൂർണമായും സാധാരണനിലയിലായത്. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ നിർദേശ പ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ചാണ് ബസുകൾ ഓടുന്നത്. അതേസമയം 100, 101, 102, 102X എന്നീ റൂട്ടുകളിലെ സർവിസുകൾ വെള്ളിയാഴ്ചകളിൽ പ്രവർത്തിക്കുകയില്ലെന്ന് മുവാസലാത്ത് വ്യക്തമാക്കി. 777 റൂട്ടിലെ ബസ് സർവിസുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തന രഹിതമായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് കർവ ബസ് മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യുകയോ 44588974 നമ്പറിൽ ബന്ധപ്പെടുകയോ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.