​'ഒ​രു അ​റ​ബ് ന​യ​ത​ന്ത്ര​ജ്ഞ​െ​​ൻ​റ സാം​സ്കാ​രി​ക വി​ചാ​ര​ങ്ങ​ൾ'പു​സ്ത​ക പ്ര​കാ​ശ​നം 28ന്​

ദോ​ഹ: ഖ​ത്ത​ർ സ​ഹ​മ​ന്ത്രി​യാ​യ ഡോ. ​ഹ​മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ കു​വാ​രി എ​ഴു​തി​യ പു​സ്​​ത​ക​ത്തി​െൻറ മ​ല​യാ​ള വി​വ​ർ​ത്ത​ന​ത്തി​െൻറ പ്ര​കാ​ശ​നം ന​വം​ബ​ർ 28ന്​ ​ദോ​ഹ​യി​ൽ ന​ട​ക്കും. 'അ​ലാ ഖ​ദ്​​രി അ​ഹ്​​ലി​ൽ അ​സ്മ്' എ​ന്ന പു​സ്​​ത​കം 'ഒ​രു അ​റ​ബ് ന​യ​ത​ന്ത്ര​ജ്ഞ​െൻറ സാം​സ്കാ​രി​ക വി​ചാ​ര​ങ്ങ​ൾ' എ​ന്ന​പേ​രി​ലാ​ണ്​ മ​ല​യാ​ള വി​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. സി.​ഐ.​സി ഖ​ത്ത​റി​െൻറ ഗ​വേ​ഷ​ണ വി​ഭാ​ഗ​മാ​യ സി.​എ​സ്.​ആ​ർ ദോ​ഹ​യും ക​താ​റ​യും സം​യു​ക്ത​മാ​യാ​ണ് പ്ര​കാ​ശ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മി​ക​ച്ച പ്ര​സാ​ധ​ക​രാ​യ ഐ.​പി.​എ​ച്ചാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

ഖ​ത്ത​റി​ൽ നേ​ര​േ​ത്ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രി​യാ​യും സാം​സ്കാ​രി​ക ക​ലാ​പൈ​തൃ​ക മ​ന്ത്രി​യാ​യും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ്ഥാ​ന​പ​തി​യാ​യും യു.​എ​ൻ, യു​നെ​സ്​​കോ പ്ര​തി​നി​ധി​യാ​യു​മെ​ല്ലാം പ്ര​വ​ർ​ത്തി​ച്ച ഗ്ര​ന്ഥ​കാ​ര​െൻറ സാ​സ്കാ​രി​ക മേ​ഖ​ല​യി​ലെ അ​നു​ഭ​വ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി എ​ഴു​ത​പ്പെ​ട്ട​താ​ണ് ഗ്ര​ന്ഥം. കൃ​തി ഇ​തി​ന​കം ത​ന്നെ ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, സ്പാ​നി​ഷ്, പേ​ർ​ഷ്യ​ൻ ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ദോ​ഹ​യി​ലെ പ്ര​മു​ഖ പ​ണ്ഡി​ത​നും വി​വ​ർ​ത്ത​ക​നും ഇ​ന്ത്യ​ൻ ഓ​തേ​ഴ്സ് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ​യാ​ണ് ഗ്ര​ന്ഥ​ത്തി​െൻറ വി​വ​ർ​ത്ത​നം നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള​ത്. ക​താ​റ ഹെ​റി​റ്റേ​ജ് വി​ല്ലേ​ജി​ൽ ന​ട​ക്കു​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ഗ്ര​ന്ഥ​കാ​ര​ൻ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ അ​റ​ബ്-​ഇ​ന്ത്യ​ൻ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Publication of the book 'Cultural Thoughts of an Arab Diplomat' On the 28th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.