'ഒരു അറബ് നയതന്ത്രജ്ഞെൻറ സാംസ്കാരിക വിചാരങ്ങൾ'പുസ്തക പ്രകാശനം 28ന്
text_fieldsദോഹ: ഖത്തർ സഹമന്ത്രിയായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരി എഴുതിയ പുസ്തകത്തിെൻറ മലയാള വിവർത്തനത്തിെൻറ പ്രകാശനം നവംബർ 28ന് ദോഹയിൽ നടക്കും. 'അലാ ഖദ്രി അഹ്ലിൽ അസ്മ്' എന്ന പുസ്തകം 'ഒരു അറബ് നയതന്ത്രജ്ഞെൻറ സാംസ്കാരിക വിചാരങ്ങൾ' എന്നപേരിലാണ് മലയാള വിവർത്തനം നടത്തിയത്. സി.ഐ.സി ഖത്തറിെൻറ ഗവേഷണ വിഭാഗമായ സി.എസ്.ആർ ദോഹയും കതാറയും സംയുക്തമായാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ മികച്ച പ്രസാധകരായ ഐ.പി.എച്ചാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ഖത്തറിൽ നേരേത്ത വാർത്തവിനിമയ മന്ത്രിയായും സാംസ്കാരിക കലാപൈതൃക മന്ത്രിയായും വിവിധ രാജ്യങ്ങളിലെ സ്ഥാനപതിയായും യു.എൻ, യുനെസ്കോ പ്രതിനിധിയായുമെല്ലാം പ്രവർത്തിച്ച ഗ്രന്ഥകാരെൻറ സാസ്കാരിക മേഖലയിലെ അനുഭവങ്ങളെ മുൻനിർത്തി എഴുതപ്പെട്ടതാണ് ഗ്രന്ഥം. കൃതി ഇതിനകം തന്നെ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പേർഷ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ദോഹയിലെ പ്രമുഖ പണ്ഡിതനും വിവർത്തകനും ഇന്ത്യൻ ഓതേഴ്സ് ഫോറം ജനറൽ സെക്രട്ടറിയുമായ ഹുസൈൻ കടന്നമണ്ണയാണ് ഗ്രന്ഥത്തിെൻറ വിവർത്തനം നിർവഹിച്ചിട്ടുള്ളത്. കതാറ ഹെറിറ്റേജ് വില്ലേജിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ ഗ്രന്ഥകാരൻ ഉൾപ്പെടെ പ്രമുഖ അറബ്-ഇന്ത്യൻ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.