ദോഹ: രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ ഇന്ത്യയിലെ പ്രമുഖ സിത്താർ വാദകൻ പുർബയാൻ ചാറ്റർജിയും ഇന്ത്യയിലെ ക്ലാസിക്കൽ വയലിനിസ്റ്റിലെ ഏറ്റവും പ്രമുഖരിലൊരളായ അംബി സുബ്രഹ്മണ്യവും ഒന്നിക്കുന്ന സംഗീത കച്ചേരിക്ക് ശനിയാഴ്ച ഖത്തറിലെ പുൾമാൻ ദോഹ ഹോട്ടലിലെ അൽ തുറായ ബാൾ റൂം വേദിയാകും.
ഹിന്ദുസ്ഥാനി, കർണാടക സംഗീത പാരമ്പര്യങ്ങളുടെ സംയോജനമായാണ് ‘ഗംഗാ കാവേരി’ എന്ന പേരിൽ കച്ചേരി നടത്തുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന എല്ലാ ഫെസ്റ്റിവലുകളിലും നിരവധി അന്താരാഷ്ട്ര ഉത്സവങ്ങളിലും പരിപാടി അവതരിപ്പിച്ച പ്രതാപവുമായാണ് പുർബയാൻ ചാറ്റർജി എത്തുന്നത്.
നിരവധി പുരസ്കാരങ്ങൾ നേടിയ സംഗീതജ്ഞനാണ് അംബി സുബ്രഹ്മണ്യം. തബലയിൽ തനയ് റേഗെയും മൃദംഗത്തിൽ ഫാൽഗുൻ പരുപള്ളിയും അനുഗമിക്കും.
ബീറ്റ്സ് ആൻഡ് ട്യൂൺസ് ഇവന്റ്സ് സംഘടിപ്പിക്കുന്ന പരിപാടിയുടെ ടിക്കറ്റ് ക്യൂ ടിക്കറ്റ്സ് വഴി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.