‘സമ്മർ സ്മൈൽസ് സീസൺ 2’ മലർവാടി അവധിക്കാല ക്യാമ്പിൽനിന്ന്
ദോഹ: മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് ‘സമ്മർ സ്മൈൽസ് സീസൺ 2’ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ആക്ടിങ് പ്രസിഡന്റ് ഹബീബുറഹ്മാൻ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു.
അഞ്ച് മുതൽ 12 വരെ വയസ്സുള്ള കുട്ടികൾക്കായായി ബഡ്സ്, കിഡ്സ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി ചിത്രരചന, പബ്ലിക് സ്പീക്കിങ് പരിശീലനം, ഫോട്ടോഗ്രഫി അടിസ്ഥാന ശിൽപശാല, മാനസികാരോഗ്യ അവബോധം, ഗെയിംസ്, മാജിക് ഷോ, മൂവി ഷോ ആൻഡ് റിവ്യൂ, ഡെക്കോപേജ് വർക്ക് ഷോപ്, കാലിഗ്രഫി, തീയില്ലാതെ പാചകം, പിക്നിക് അടക്കം വിവിധതരം ആക്ടിവിറ്റികളാണ് ഒരുക്കിയിട്ടുള്ളത്.
ഖുർആൻ തജ്വീദ് പഠനം, മനഃപാഠം, പ്രാർഥനകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ന്യൂസലത്തയിലെ ഫ്രണ്ട്സ് കൾച്ചറൽ സെന്ററിൽ നടക്കുന്ന ക്യാമ്പ് ആഗസ്റ്റ് വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.