ലോകകപ്പ് :  എട്ട് സ്റ്റേഡിയങ്ങളിലായി 

ദോഹ: ലോകകപ്പ് ഫുട്ബാള്‍ 2022നായി ഖത്തര്‍ ഒരുക്കുക എട്ട് സ്റ്റേഡിയങ്ങളായിരിക്കും. ഇവയ്ക്കായി ഫിഫ ഭരണസമിതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്ന് സംഘാടകര്‍ കഴിഞ്ഞ വ്യാഴാഴ്ച അറിയിച്ചു. 
2019-ഓടെ ആറ് സ്റ്റേഡിയങ്ങളുടെയും നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കും. ദോഹയിലെ ഖലീഫ സ്റ്റേഡിയം നിര്‍മാണം അടുത്തവര്‍ഷം ആദ്യ പാദത്തോടെ പൂര്‍ത്തിയാകും. 
എല്ലാ സ്റ്റേഡിയങ്ങള്‍ക്കുമായുള്ള  നിര്‍മാണച്ചെലവ് എത്രയാണെന്ന് സംഘാടകര്‍ പുറത്തുവിട്ടിട്ടില്ല. 150 ദശലക്ഷം മുതല്‍ 800 ദശലക്ഷം ഡോളര്‍ വരെയുള്ള തുകയായിരിക്കുമെന്നാണ് അനുമാനം. 
ദോഹയില്‍നിന്നും ഒരു മണിക്കൂര്‍നേരം കൊണ്ട് എത്താവുന്ന പരിധിയിലാണ് എല്ലാ സ്റ്റേഡിയങ്ങളുടെയും നിര്‍മാണം. കൂടാതെ എല്ലാ സ്റ്റേഡിയങ്ങളെയും ബന്ധിപ്പിക്കുന്നവിധം മെട്രോ റെയില്‍ സംവിധാനം നിര്‍മിക്കുന്നുണ്ട്. ഫുട്ബാള്‍ ആസ്വാദകര്‍ക്കായി രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും ഫാന്‍സോണുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. 
2014ല്‍ ബ്രസീലില്‍ നടന്ന ലോക കപ്പ് മത്സരങ്ങള്‍ക്കായി 12-ഓളം സ്റ്റേഡിയങ്ങളായിരുന്നു ഒരുക്കിയിരുന്നത്. 2018ല്‍ ലോകകപ്പ് നടക്കുന്ന റഷ്യയിലും ഇതേ എണ്ണം സ്റ്റേഡിയങ്ങള്‍ പണിയാനാണ് ഉദ്ദേശം. 2010ല്‍ സൗത്താഫ്രിക്കയില്‍ 32 ടീമുകളുടെ 64 മത്സരങ്ങള്‍ക്കായി പത്ത് സ്റ്റേഡിയങ്ങളാണ് നിര്‍മിച്ചിരുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കി. 
 
Tags:    
News Summary - qatar 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.