ദോഹ: ഖത്തര്‍ എയര്‍വേസും യൂറോപ്യന്‍ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. എയര്ബസില്നിന്നു വാങ്ങിയ വിമാനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. സമവായത്തിലെത്തിയതോടെ നിയമപോരാട്ടവും അവസാനിപ്പിക്കും. ഖത്തര്‍ എയര്‍വേസ് എയര്‍ബസില്‍ നിന്നു വാങ്ങിയ എ 350 വിമാനത്തിന്റെ പുറംപാളിയിലെ തകരാറാണ് തര്‍ക്കത്തിന് അടിസ്ഥാനം. മിന്നല്‍ സംരക്ഷണ പാളിയിലെ പെയിന്റ് ഇളകിത്തുടങ്ങിയതോടെ വിമാനത്തിന്റെ സുരക്ഷയെക്കുറിച്ച് ഖത്തര്‍ എയര്‍വേസ് സംശയങ്ങള്‍ ഉന്നയിച്ചു.
53 എയര്‍ബസ് വിമാനങ്ങളില്‍ 21നും സമാന പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍, എയര്‍ബസ് ഇക്കാര്യം മുഖവിലക്കെടുക്കാന്‍ തയാറായില്ല. ഇതോടെ വിഷയം കോടതിയിലെത്തുകയായിരുന്നു. ഇതിനിടയില്‍ ഖത്തര്‍ എയര്‍വേസുമായുള്ള കരാര്‍ റദ്ദാക്കിയതായി എയര്‍ബസ് അറിയിച്ചു. എയർബസുമായുള്ള തര്‍ക്കം പരിഹരിച്ചതായുള്ള അറിയിപ്പില്‍, വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുന്നതായി ഖത്തർ എയർവേസ് വ്യക്തമാക്കി. അതേസമയം, ഒത്തുതീര്‍പ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.