ദോഹ: പ്രളയം ദുരിതത്തിലാഴ്ത്തിയ സുഡാനിലേക്ക് ഖത്തർ എയർവേസിെൻറ ആഭിമുഖ്യത്തിൽ 100 ടൺ വരുന്ന അവശ്യവസ്തുക്കൾ അയച്ചു.ഖത്തർ ചാരിറ്റി, മോണോപ്രിക്സ് ഖത്തർ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.സെപ്റ്റംബർ 12ന് ആരംഭിച്ച സഹായ പദ്ധതിയിലേക്ക് സ്വദേശികളും വിദേശികളുമടക്കം ആയിരങ്ങളാണ് അവശ്യ സാധനങ്ങളുൾപ്പെടെയുള്ള സാധനങ്ങൾ നൽകിയത്. സുഡാനിലേക്കുള്ള സഹായത്തിെൻറ ഭാഗമായി മോണോപ്രിക്സ് സ്റ്റോറുകളിൽ സ്ഥാപിച്ച ഖത്തർ എയർവേസ് ബോക്സുകളാണ് സഹായങ്ങളുമായി ഖാർതൂമിലെത്തിയത്. സഹായങ്ങളടങ്ങിയ പെട്ടികൾ മോണോപ്രിക്സ് ഖത്തറും തലബാതും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഖത്തർ എയർവേസ് കാർഗോ വിഭാഗത്തിലെത്തി കൈമാറി.
ഖത്തർ എയർവേസിെൻറ പ്രത്യേക കാർഗോ വിമാനത്തിൽ ദോഹയിൽനിന്ന് ഖാർതൂമിലേക്ക് സൗജന്യ നിരക്കിലാണ് അവശ്യ സാധനങ്ങളയച്ചത്. ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ, ഖത്തറിലെ സുഡാൻ അംബാസഡർ അബ്ദുൽ റഹീം അൽ സെദീഖ്, ഖത്തർ ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിൻ അഹ്മദ് അൽ കുവാരി, ഹമദ് രാജ്യാന്തര വിമാനത്താവളം ചീഫ് ഓപറേറ്റിങ് ഓഫിസർ എൻജി. ബദർ അൽ മീർ തുടങ്ങിയവർ വിമാനത്താവളത്തിലെത്തിയിരുന്നു. ഖത്തർ ചാരിറ്റിയുടെ സഹകരണത്തോടെ സുഡാനിലെ അർഹർക്ക് സഹായവസ്തുക്കളുടെ വിതരണം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.