ഖത്തർ എയർവേസ് വിമാനം ആകാശച്ചുഴിയിൽ; ബാങ്കോക്കിൽ ഇറക്കി

ദോഹ: ഇന്തോനേഷ്യയിലെ ഡെൻപാസറിലേക്കുള്ള ഖത്തർ എയർവേസ് വിമാനം ആകാശച്ചുഴിയിൽ പെട്ടതിനു പിന്നാലെ, അടിയന്തരമായി ബാങ്കോക്കിൽ ഇറക്കി. ദോഹയിൽ നിന്നും ഡെൻപാസറിലേക്കുള്ള ക്യു.ആർ 960 വിമാനം ആകാശച്ചുഴിയിൽ പെടുകയും ഏതാനും വിമാനയാത്രക്കാർക്ക് പരിക്കേറ്റതുമായി ഖത്തർ എയർവേസ് സമൂഹ മാധ്യമങ്ങളിൽ അറിയിച്ചു.

തുടർന്ന് വിമാനം അടിയന്തരമായി ബാ​ങ്കോക്കിൽ ഇറക്കുകയായിരുന്നു. പരിക്കേറ്റ യാത്രക്കാർക്ക് ഉടൻ ചികിത്സ നൽകിയതായും, ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും അറിയിച്ചു.

ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരു ടെയും സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്നും അത് ഇനിയും തുടരുമെന്നും ഖത്തർ എയർവേസ് വ്യക്തമാക്കി. വിമാനം വ്യാഴാഴ്ച ലക്ഷ്യ സ്ഥാനത്തേക്ക് തിരിക്കും.

Tags:    
News Summary - Qatar Airways plane in orbit; Dropped off in Bangkok

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.