ദോഹ: തെഹ്റാനിൽ ഒക്ടോബറിൽ നടക്കുന്ന ഏഷ്യാ സഹകരണ ഉച്ചകോടി(എ സി ഡി– ഏഷ്യാ കോപറേഷൻ ഡയലോഗ്)യിലേക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ക്ഷണം. ഇറാൻ പ്രസിഡൻറ് ഡോ. ഹസൻ റൂഹാനിയാണ് ഇരുനേതാക്കളും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിനിടെ മൂന്നാമത് എ സി ഡിയിൽ പങ്കെടുക്കാൻ അമീറിനെ ക്ഷണിച്ചത്.
സംഭാഷണത്തിനിടെ ബലി പെരുന്നാളുമായി ബന്ധപ്പെട്ട് ആശംസകൾ ഇരുരാഷ്ട്ര നേതാക്കളും പരസ്പരം കൈമാറി. ഖത്തറും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചും അമീർ–റൂഹാനി സംഭാഷണത്തിനിടെ ചർച്ച ചെയ്തു. പരസ്പരം പ്രാധാന്യമുള്ള വിവിധ വിഷയങ്ങളും ഇരു നേതാക്കളും വിശകലനം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.