ദോഹ: മൂന്ന് മാസത്തിലേറെയായി തുടരുന്ന ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശ പര്യടനം നടത്തുന്ന ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അമേരിക്കയിലെത്തി.
തുർക്കി, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് അമീർ ന്യൂയോർക്കിൽ വിമാനമിറങ്ങിയത്. െഎക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടക്കുന്ന പൊതുസഭ യോഗത്തെ അമീർ അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച നടക്കുന്ന പൊതുസഭയുടെ 72ാമത് സമ്മേളനവുമായി ബന്ധപ്പെട്ട പ്രാരംഭ സെഷനിലാണ് അമീർ സംസാരിക്കുക.
ഇതിനുശേഷം അന്നുതന്നെ വൈറ്റ്ഹൗസിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായും അമീർ കൂടിക്കാഴ്ച നടത്തും. നിലവിലെ ഗൾഫ് രാഷ്ട്രീയ സാഹചര്യത്തിൽ അമീറിെൻറ യു.എൻ ജനറൽ അസംബ്ലിയിലെ പ്രസംഗത്തെയും ട്രംപുമായുള്ള കൂടിക്കാഴ്ചയെയും നിരീക്ഷകർ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. അമീറിെൻറ യു.എസ് സന്ദർശനത്തോടെ പ്രതിസന്ധി പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടായേക്കുമെന്ന് കരുതപ്പെടുന്നു. ജൂലൈ അഞ്ചിന് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങൾ ചേർന്ന് ഉപരോധം പ്രഖ്യാപിച്ചശേഷം ആദ്യമായാണ് ഖത്തർ അമീർ വിദേശ പര്യടനം നടത്തുന്നത്.
തുർക്കി സന്ദർശിച്ച് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായി ചർച്ച നടത്തിയ ശേഷം അമീർ ജർമൻ ചാൻസ്ലർ ആൻഗല മെർക്കൽ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
പ്രതിസന്ധി പരിഹരിക്കുന്നതിന് ചർച്ചക്ക് ഒരുക്കമാണെന്ന് ഇൗ സന്ദർശനങ്ങളിൽ അമീർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഖത്തറിനുമേലുള്ള ഉപരോധം പിൻവലിക്കണമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.