ഇന്ന് പാട്ട് പെയ്തിറങ്ങും

ദോഹ: മാപ്പിള ഇശലും ഖവാലിയും മുതൽ തട്ടുതകർപ്പൻ ഗാനങ്ങളും കോർത്തിണക്കി തേൻമഴപോലെ സംഗീതം പെയ്തിറങ്ങുന്ന പാട്ടുത്സവത്തിനായി ദോഹ ഒരുങ്ങി. മീഡിയവൺ അണിയിച്ചൊരുക്കുന്ന 'ഗീത് മല്‍ഹാറിന്' വേദിയുണരാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.

വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആസ്പയര്‍ ലേഡീസ് സ്പോര്‍ട്സ് ഹാളിലാണ് മെഗാ മ്യൂസിക്കല്‍ നൈറ്റ് ഒരുക്കുന്നത്. അത്യാധുനിക ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങളുമായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

കലാകാരന്മാരെല്ലാം വ്യാഴാഴ്ചയോടെ ദോഹയിലെത്തിയിട്ടുണ്ട്. കണ്ണൂര്‍ ശരീഫ്, മഞ്ജരി, ഹിഷാം അബ്ദുല്‍ വഹാബ്, ക്രിസ്റ്റകല, സൂരജ് സന്തോഷ്, ലക്ഷ്മി ജയന്‍ തുടങ്ങിയ വന്‍ താരനിരയാണ് ഗീത് മല്‍ഹാറിനായി ഖത്തറിലെത്തിയിരിക്കുന്നത്. അവസാനവട്ട തയാറെടുപ്പിലാണ് ഗായകര്‍. ഗീത് മല്‍ഹാര്‍ എന്ന പേരിനെ അന്വര്‍ഥമാക്കുന്ന രീതിയിലാണ് പരിപാടി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അടിപൊളി ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഖവാലിയുമെല്ലാം സമന്വയിപ്പിക്കുന്ന സംഗീത മഴയാണ് ഖത്തര്‍ മലയാളികളെ കാത്തിരിക്കുന്നത്. പരിപാടിയുടെ ടിക്കറ്റുകള്‍ ക്യു ടിക്കറ്റ്സ് വഴിയും നേരിട്ടും സ്വന്തമാക്കാം. 70207018, 66258968 നമ്പറുകളില്‍ ബന്ധപ്പെടുക. വേദിക്ക് സമീപത്തും ടിക്കറ്റ് കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Qatar Anyone Shi Q.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.