ദോഹ: വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന അപൂർവയിനം കടലാമകളെ സംരക്ഷിക്കുന്നതിനായി വ്യത്യസ്ത പദ്ധതികൾ ആരംഭിക്കണമെന്നും അവയുടെ ജൈവിക പരിസ്ഥിതിയും വർഗങ്ങളും നിരീക്ഷിച്ചു കൊണ്ടായിരിക്കണം ഇതെന്നും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കടലാമകളുടെ സംരക്ഷണം മുൻനിർത്തിയുള്ള ലോക കടലാമ ദിനത്തോടനുബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ വർഷവും മെയ് 23നാണ് ലോക കടലാമ ദിനം ആചരിച്ച് വരുന്നത്.
ഖത്തറിലെ ഫുവൈരിത് ബീച്ച് പോലെയുള്ള സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് 2016 മുതൽ 2019 വരെ 15799 കടലാമക്കുഞ്ഞുങ്ങളെയാണ് കടലിലേക്ക് ഒഴുക്കിയതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. 1982ലാണ് ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ ആൻഡ് നാച്വറൽ റിസോഴ്സസ് ഹോക്സ്ബിൽ ഇനത്തിൽ പെട്ട കടലാമകളെ വംശനാശ ഭീഷണി നേരിടുന്ന വർഗമായി കണക്കാക്കിയത്. ഇതിനെ തുടർന്ന് കടലാമകളെ സംരക്ഷിക്കുന്നതിന് ഖത്തർ വിവിധ പദ്ധതികളുമായി മുന്നോട്ട് വന്നു. 2003ലാണ് വ്യക്തമായ പദ്ധതിയുടെ പിൻബലത്തിൽ ഹോക്സ്ബിൽ ഇനത്തിൽ പെട്ട കടലാമകളെ സംരക്ഷിക്കാൻ ഖത്തർ തുടക്കം കുറിച്ചത്. ഖത്തറിലെ വനം വന്യജീവി സംരക്ഷണ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ പദ്ധതിയായാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറയും ഖത്തർ പെേട്രാളിയത്തിെൻറയും മേൽനോട്ടത്തിൽ ഖത്തർ യൂനിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്ര കേന്ദ്രമാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രാലയത്തിന് കീഴിലെ വന്യജീവി സംരക്ഷ വിഭാഗവും പദ്ധതിയുടെ മുൻനിരയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.