ദു​രി​താ​ശ്വാ​സ സ​ഹാ​യ​വു​മാ​യി ഖ​ത്ത​ർ സാ​യു​ധ​സേ​ന വി​മാ​ന​ങ്ങ​ളി​ൽ ഈ​ജി​പ്തി​ലെ​ത്തി​യ​പ്പോ​ൾ

ഗ​സ്സ​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​മെ​ത്തി​ച്ച് ഖ​ത്ത​ർ

ദോ​ഹ: ഇ​സ്രാ​യേ​ൽ ന​ര​ഹ​ത്യ തു​ട​രു​ന്നു ഗ​സ്സ​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​വു​മാ​യി ഖ​ത്ത​റി​ന്റെ സേ​നാ വി​മാ​ന​ങ്ങ​ൾ പ​റ​ന്നി​റ​ങ്ങി. മ​രു​ന്നും ഭ​ക്ഷ​ണ​വും ആ​ശു​പ​ത്രി സം​വി​ധാ​ന​ങ്ങ​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ 180 ട​ൺ വ​രു​ന്ന സ​ഹാ​യ​വ​സ്തു​ക്ക​ൾ വ​ഹി​ച്ചാ​ണ് ഖ​ത്ത​ർ സാ​യു​ധ സേ​ന​യു​ടെ നാ​ല് വി​മാ​ന​ങ്ങ​ൾ ഈ​ജി​പ്തി​ലെ അ​ൽ അ​ർ​ഷി​ലെ​ത്തി​യ​ത്.

ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്മെ​ന്റ്, ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് ഗ​സ്സ​യി​ലേ​ക്കു​ള്ള കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളെ​ത്തി​ച്ച​ത്.

ഒ​ക്ടോ​ബ​ർ ഏ​ഴി​ന് തു​ട​ങ്ങി ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടും മ​ര​ണം വി​ത​ച്ചു​കൊ​ണ്ട് ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ഖ​ത്ത​റി​ന്റെ സ​ഹാ​യ​വു​മാ​യി വി​മാ​ന​ങ്ങ​ൾ റ​ഫ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് അ​ൽ അ​ർ​ഷി​ലെ​ത്തു​ന്ന​ത്. ഇ​വി​ടെ നി​ന്നും ട്ര​ക്കു​ക​ളി​ൽ റോ​ഡു മാ​ർ​ഗം ഗ​സ്സ​യി​ലെ​ത്തി​ക്കും.

Tags:    
News Summary - Qatar brings more aid to Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.