ദോഹ: സംഘർഷവും യുദ്ധവും മൂലം ദുരിതം അനുഭവിക്കുന്ന യമനിലെ ജനങ്ങൾക്ക് ആശ്വാസവുമായി ഖത്തർ ചാരിറ്റി. പട്ടിണി മൂലം മരണം മുന്നിൽ കാണുന്ന യമനിലെ ജനങ്ങൾക്കായി 3700 ഭക്ഷണ കിറ്റുകൾ ആണ് വിതരണം ചെയ്തത്. 26000 യമനികൾക്കുള്ള ഭക്ഷണമാണ് ഇൗ കിറ്റുകളിലുള്ളത്. എട്ട് ലക്ഷം റിയാൽ ആണ് ചെലവായത്. ഹുദീദ, സൻആ എന്നിവിടങ്ങളിലാണ് ഭക്ഷണ കിറ്റുകൾ നൽകിയത്. െഎക്യരാഷ്ട്രസഭ ഏജൻസികളുടെ നിർദേശ പ്രകാരമായിരുന്നു വിതരണം. ശൈത്യകാലം എത്തുന്നത് പരിഗണിച്ച് 2000 കുടുംബങ്ങൾക്കു കൂടി ഭക്ഷണവും താമസവും ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് ഖത്തർ ചാരിറ്റി.
ഒരു മാസം കുടുംബത്തിന് കഴിയാനുള്ള ഭക്ഷണ സാധനങ്ങളാണ് കിറ്റിലുള്ളത്. ധാന്യപ്പൊടി, അരി, പഞ്ചസാര, പാചക എണ്ണ, ഇൗത്തപ്പഴം, പാൽപ്പൊടി തുടങ്ങിയവയാണ് നൽകിയത്.
െഎക്യരാഷ്ട്രസഭയും യമനി സർക്കാർ ഏജൻസികളും ആയി സഹകരിച്ചാണ് യമനിെല ഖത്തർ ചാരിറ്റി ഒാഫിസ് പ്രവർത്തിക്കുന്നത്. യമനിലെ ഭക്ഷ്യ സുരക്ഷ ഭീഷണിയിലായ സാഹചര്യത്തിൽ ഖത്തർ ചാരിറ്റി തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഉൗർജിതമാക്കുകയാണെന്ന് യമനിലെ ഒാഫിസ് ഡയറക്ടർ ജിബൂട്ടി മുഹമ്മദ് അൽ വായ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.