ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് ഖത്തർ ചാരിറ്റി നേതൃത്വത്തിൽ രാജ്യത്ത് നടത്തിയ ബലിമാംസ വിതരണത്തിൽ 46,500 പേർ ഗുണഭോക്താക്കളായി. അയ്യായിരത്തോളം ബലി മൃഗങ്ങെള അറുത്താണ് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തത്.
38 ലക്ഷം റിയാൽ െചലവിലാണ് ഇത്രയും ഉരുക്കളെ അറുത്ത് മാംസം വിതരണം നടത്തിയതെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു. സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും സഹായത്തോടെ, പ്രവാസികൾ ഉൾപ്പെടെ അർഹരായവരിലേക്ക് എത്തിക്കാൻ കഴിഞ്ഞതായി ക്യൂ.സി അറിയിച്ചു.
ബലിപെരുന്നാളിലെ മൂന്നും നാലും ദിനങ്ങളിൽ പ്രത്യേക ഈദ് ഡ്രൈവിലൂടെയായിരുന്നു ഏഷ്യൻ, അറബ് പ്രവാസി കുടുംബങ്ങൾ, തൊഴിലാളികൾ, വിദ്യാർഥികൾ, പ്രത്യേക പരിഗണ ആവശ്യമായ ആളുകൾ എന്നിവർക്ക് ബലിമാംസം വിതരണം ചെയ്തത്. വിദാം ഫുഡ് കമ്പനിയുമായി ചേർന്നായിരുന്നു വകറ, അൽ സെലിയ, അൽ ഷഹാനിയ, ഉംസലാൽ തുടങ്ങിയ അറവു കേന്ദ്രങ്ങളിൽ ബലി കർമം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.