ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ ചാരിറ്റിയുടെ സഹായ പദ്ധതികൾക്കായി മൂന്ന് ലക്ഷം റിയാൽ നൽകി. ഖത്തർ ചാരിറ്റിയുടെ ‘ഗിവിംഗ് ഇസ് സീക്രട്ട് റ്റു ഹാപ്പിനെസ്’ എന്ന റമദാൻ കാമ്പയിനോടുബന്ധിച്ചുള്ള പദ്ധതികൾക്കാണ് ലുലുവിെൻറ സഹായ ഹസ്തം.
ലുലു ഹൈപ്പർമാർക്കറ്റ് ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ലളിതമായ ചടങ്ങിൽ ഖത്തർ ചാരിറ്റി കമ്മ്യൂണിക്കേഷൻ ആൻഡ് റിസോഴ്സ് ഡെവലപ്മെൻറ് അസി. സി ഇ ഒ മുഹമ്മദ് അൽ കഅബി മൂന്ന് ലക്ഷം റിയാലിെൻറ ചെക്ക് ലലു ഖത്തർ റീജണൽ ഡയറക്ടർ ഷൈജാനിൽ നിന്നും ഏറ്റുവാങ്ങി.
ലുലു ഹൈപ്പർ മാർക്കറ്റ് റീജണൽ മാനേജർ ഷാനവാസ്, ഖത്തർ ചാരിറ്റി പബ്ലിക് റിലേഷൻസ് ഡയറക്ടർ ആദിൽ ലാമി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഖത്തർ ചാരിറ്റിക്കുള്ള ലുലു ഹൈപ്പർമാർക്കറ്റിെൻറ സാമ്പത്തിക പിന്തുണ മറ്റു കമ്പനികൾക്കും സ്ഥാപനങ്ങൃൾക്കും മാതൃകയാണെന്നും മറ്റുള്ളവരും ഈ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൽ കഅ്ബി പറഞ്ഞു. ചാരിറ്റിയുടെ റമദാൻ കാമ്പയിനുള്ള ലുലുവിെൻറ പിന്തുണക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
സാമൂഹിക ഉത്തരവാദിത്തമുള്ള പരിപാടികളിൽ പ്രധാന പങ്ക് വഹിക്കുകയാണ് ഖത്തർ ചാരിറ്റിയുമായുള്ള സ ഹകരണത്തിലൂടെ മൂന്നോട്ട് വെക്കുന്നതെന്ന് റീജണൽ ഡയറക്ടർ ഷൈജാൻ പറഞ്ഞു. കഴിഞ്ഞ റമദാനിലാണ് ലുലു ഖൈർ കാർഡ് പരിപാടി ആരംഭിച്ചതെന്നും മൂന്ന് ലക്ഷത്തോളം വരെ റിയാൽ സ്വരൂപിക്കാൻ സാധിച്ചുവെന്നും ഷൈജാൻ പറഞ്ഞു.
വിവിധ ചാരിറ്റി പദ്ധതികൾക്കുള്ള പിന്തുണ ലുലു ഹൈപ്പർ മാർക്കറ്റ് ഇനിയും തുടരുമെന്നും ഖത്തർ ചാരിറ്റിയുമായി സഹകരിച്ചുള്ള വിവിധ പദ്ധതികൾക്കുള്ള പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ ചാരിറ്റി വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.