ദോഹ: വിദ്യാഭ്യാസം, ജലസേചനം, സാംസ്കാരികരംഗം, താമസ യൂനിറ്റുകൾ, വരുമാന പദ്ധതികൾ തുടങ്ങി വിവിധ മേഖലകളിലായി ഇന്തോനേഷ്യയിൽ ഖത്തർ ചാരിറ്റി 363 പദ്ധതികൾ ഈ വർഷം ആദ്യപകുതിയിലായി നടപ്പാക്കിയതായി ഖത്തർ ചാരിറ്റി അറിയിച്ചു. ഏഴ് മില്യൻ റിയാൽ ചെലവാണ് പദ്ധതികൾക്കായി ചാരിറ്റി കണക്കാക്കിയിരുന്നത്.
ഇതിെൻറ ഭാഗമായി 630 പദ്ധതികൾ കൂടി വരും മാസങ്ങളിൽ 430 ലക്ഷം റിയാൽ ചെലവിൽ നടപ്പാക്കുമെന്ന് ഖത്തർ ചാരിറ്റി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
326 പദ്ധതികൾ ഗ്രാമങ്ങളിലും പള്ളികളിലും സ്കൂളുകളിലുമായി ജലസേചന രംഗത്തായി നടപ്പാക്കിയെന്നും അനാഥകൾക്കും ദരിദ്രർക്കുമായി വീടുകളും ജനങ്ങൾക്ക് സേവനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രണ്ട് കേന്ദ്രങ്ങളും കൂടാതെ പള്ളികളും സ്കൂളുകളും ദരിദ്രർക്ക് നിത്യവരുമാനത്തിനുള്ള മാർഗങ്ങളും ഖത്തർ ചാരിറ്റിയുടെ പദ്ധതികളിലുൾപ്പെടുന്നുവെന്ന് ഇന്തോനേഷ്യയിലെ ഖത്തർ ചാരിറ്റി ഓഫീസ് ഡയറക്ടർ കറം സൈനഹൂം പറഞ്ഞു.
ഇന്തോനേഷ്യയിലെ അഗതികൾക്കും അനാഥർക്കും ദരിദ്രർക്കും അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ഖത്തരികളായ ദാനശീലർ വലിയ പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്തോനേഷ്യയിൽ പുതിയ ആശുപത്രി സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും ഖത്തർ ചാരിറ്റി നിലവിൽ ഇന്തോനേഷ്യയിൽ 2691 പേരെ ദത്തെടുത്തിരിക്കുന്നുവെന്നും അതിൽ 2360 പേർ അനാഥകളാണെന്നും കറം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.