ദോഹ: ലോകമെങ്ങും കാരുണ്യംകൊണ്ടു കരവലയം തീർക്കുന്ന ഖത്തർ ചാരിറ്റി (ക്യു.സി) ഗാസയിലെ ക ുഞ്ഞുങ്ങൾക്ക് സമ്മാനിച്ചത് ആഹ്ലാദത്തിെൻറ പുതിയ ലോകം. അധ്യയനത്തിെൻറ രണ്ടാം പകുതിയി ൽ ബാഗുകളും യൂണിഫോമുകളും സ്റ്റേഷനറികളുമുൾപ്പെടെ സ്കൂൾ വിദ്യാർഥികൾക്കാവശ്യമായതെല്ലാം നൽകിയാണ് ഖത്തർ കുരുന്നുമുഖങ്ങളിൽ നിറകൺചിരി വിരിയിച്ചത്. ഗാസയിലെ ഓഫിസ് 278 അനാഥക്കുട്ടികൾക്കാണ് പഠനോപകരങ്ങൾ കൈമറിയത്. അതിനായി 75,060 റിയാലിെൻറ പദ്ധതിയാണ് നടപ്പാക്കിയത്. അനാഥരുടെ കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക് സ്കൂൾ സാമഗ്രികൾ നൽകിക്കൊണ്ട് അവരുടെ സാമ്പത്തിക സമ്മർദം ലഘൂകരിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഗാസയിലെ ഖത്തർ ചാരിറ്റിയുടെ ഓഫിസ് ഡയറക്ടർ എൻജിനീയർ മുഹമ്മദ് അബു ഹലൂബ് പറഞ്ഞു.
ഫലസ്തീൻ വിദ്യാഭ്യാസ മേഖലയെയും മറ്റു മേഖലകളെയും പിന്തുണയ്ക്കുന്നതിനായി ഖത്തർ ചാരിറ്റി വലിയ താൽപര്യം കാട്ടുന്നുണ്ട്. സ്കൂളുകളിൽ സൗരോർജ സംവിധാനങ്ങൾ നൽകുന്നതിനൊപ്പം സ്കൂളുകൾ, ക്ലാസ് മുറികൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവ പണിയുന്നതിനും നവീകരിക്കുന്നതും ഖത്തർ ചാരിറ്റി മികച്ച ശ്രദ്ധയാണ് നൽകുന്നത്. ഗാസയിലെ ഖത്തർ ചാരിറ്റിയുടെ വിദ്യാഭ്യാസ പദ്ധതികളിൽ ഫഹദ് അൽ സബ സ്കൂളിൽ ആറ് ക്ലാസ് മുറികൾ ഇതിനകം ഖത്തർ ചാരിറ്റി നിർമിച്ചുകഴിഞ്ഞു. ബെയ്ത്തു ലാഹിയയിൽ പെൺകുട്ടികൾക്കായി അൽഷൈമ സെക്കൻഡറി സ്കൂൾ ആരംഭിക്കാനും 60 സ്കൂളുകൾക്ക് ബദൽ ഉൗർജമായി സൗരോർജ പദ്ധതികൾ ആരംഭിച്ചു. നിരവധി പൊതുവിദ്യാലയങ്ങളിൽ ശാസ്ത്ര ലബോറട്ടറികൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയതും ഖത്തർ ചാരിറ്റിയാണ്. കുട്ടികളിൽ മാത്രമല്ല, മുതിർന്നവരിൽ വരെ വലിയ സന്തോഷമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ നിറക്കാനാവുന്നത്. പലരും ഖത്തറിന് നന്ദി പറയാൻ നേരിട്ടെത്തുന്നു. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ ഇൗ മേഖലയിൽ തുടരാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്- ഖത്തർ ചാരിറ്റി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.