???????? ??????? ???? ????????? ?????????? ??????? ????????? 125,000 ????? ???? ???????????????? ??????? ????? ???????????? ?????????????

ഖത്തർ ചാരിറ്റിക്ക് 125,000 റിയാൽ കൈമാറി ലുലു ഹൈപ്പർമാർക്കറ്റ്

ദോഹ: റമദാനിലെ ഷോപ്പ് ആൻഡ് ഡൊണേറ്റ് പദ്ധതിയുടെ ഭാഗമായി സമാഹരിച്ച 125,000 റിയാൽ ലുലു ഹൈപ്പർമാർക്കറ്റ്, ഖത്തർ ചാരിറ്റിക്ക് കൈമാറി. ഖത്തർ ചാരിറ്റിയുടെ റമദാൻ കാമ്പയിന് പിന്തുണയർപ്പിച്ച്് ലുലു ഹൈപ്പർമാർക്കറ്റി​െൻറ സി.എസ്.​ആർ സംരംഭങ്ങളുടെ ഭാഗമായാണ് ലുലു ഹൈപ്പർമാർക്കറ്റ് ഷോപ്പ് ആൻഡ് ഡൊണേറ്റ് പദ്ധതി നടപ്പാക്കുന്നത്.കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഖത്തർ ചാരിറ്റി കമ്മ്യൂണിക്കേഷൻ ആൻഡ് റിസോഴ്സ്​ ഡവലപ്മ​െൻറ് സെക്ടർ അസി. സി.ഇ.ഒ മുഹമ്മദ് റാഷിദ് അൽ കഅ്ബിക്ക് ലുലു ഖത്തർ റീജിയണൽ ഡയറക്ടർ ഷാനവാസ്​ പടിയത്ത് 125,000 റിയാലി​െൻറ ചെക്ക് കൈമാറി.

ലുലുവി​െൻറ സാമ്പത്തിക പിന്തുണക്ക് നന്ദി രേഖപ്പെടുത്തുകയാണെന്നും ലോകം മുഴുവൻ കോവിഡ്–19 പ്രതിസന്ധിയിൽ പെട്ടുഴലുന്ന സാഹചര്യത്തിൽ ലുലുവി​െൻറ പിന്തുണ വിലമതിക്കാനാകാത്തതാണെന്നും മുഹമ്മദ് റാഷിദ് അൽ കഅ്ബി ചടങ്ങിൽ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ലുലുവി​െൻറ പങ്ക് എന്നുമുണ്ടാകുമെന്ന്​ ഷാനവാസ്​ പടിയത്ത് പറഞ്ഞു.

Tags:    
News Summary - qatar charity-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.