തണുത്തു വിറച്ച്​ ഖത്തർ

ദോഹ: വീശിയടിച്ച കാറ്റിനു പിന്നാലെ തണുത്തു വിറച്ച പ്രഭാതത്തിലേക്കായിരുന്നു ശനിയാഴ്ച ഖത്തർ ഉണർന്നത്​. ദോഹയിലും സമീപ പ്രദേശങ്ങളിലും ഏഴ്​ ഡിഗ്രിയിൽ അന്തരീക്ഷ താപനിലയായതോടെ ആളുകൾ വിറച്ചു. നഗരം വിട്ട്​, ഉൾഭാഗങ്ങളിൽ തണുപ്പ്​ അതിലും കഠിനമായി. അബു സംറ അതിർത്തിയിലായിരുന്നു ഏറ്റവും കടുത്ത തണുപ്പ്​ റിപ്പോർട്ട്​ ചെയ്തതത്​.

ഖത്തർ കാലാവസ്ഥാ വിഭാഗത്തിന്‍റെ റിപ്പോർട്ട്​ പ്രകാരം അബു സംറയിൽ അതിരാവിലെ മൈനസിലേക്ക്​ താഴ്​ന്നു. മൈനസ്​ 2.4 ഡിഗ്രിയിലേക്ക്​ അന്തരീക്ഷ നില കുറഞ്ഞുവെന്നാണ്​ റിപ്പോർട്ട്​. എട്ട്​ മുതൽ 13 ഡിഗ്രവരെയായിരുന്നു ശനിയാഴ്ച രാവിലെ മുതൽ ശരാശരി താപനില. അൽറയ്യാനിലെ സൗദ നതീലിൽ പകൽ സമയത്ത്​ ഏറ്റവും കുറഞ്ഞ തണുപ്പും അനുഭവപ്പെട്ടു. അബു സംറയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൂജ്യത്തിലേക്ക്​ അന്തരീക്ഷ താപനില താഴ്ന്നതായി കലാവസ്ഥാ വിഭാഗം നേരത്തെ അറിയിച്ചിരുന്നു.

Tags:    
News Summary - Qatar climate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.