ദോഹ: സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് ലോക വ്യാപാര സംഘടനക്ക് മുമ്പാകെ നൽകിയ പരാതിയിൽ തീരുമാനം കാണുന്നത് സംബന്ധിച്ചുള്ള ആവശ്യം ഖത്തർ മുന്നോട്ട് വെച്ചതായി സംഘടനാ വൃത്തങ്ങൾ അറിയിച്ചു. ആഗസ്റ്റ് മാസത്തിലാണ് ഉപരോധ രാജ്യങ്ങൾക്കെതിരെ ലോക വ്യാപാര സംഘടനക്ക് മുമ്പാകെ ഖത്തർ പരാതി സമർപ്പിച്ചത്. സൗദി, യു.എ.ഇ, ബഹ്റൈൻ എന്നീ അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ നിയമവിരുദ്ധമായ ഉപരോധത്തിെൻറ ഇരയാണ് ഖത്തറെന്ന് പരാതിയിൽ ഖത്തർ വ്യക്തമാക്കിയിരുന്നു.
എതിർചേരിയിലുള്ള രാജ്യങ്ങളുമായി ചർച്ച നടത്തുന്നത് സംബന്ധിച്ച് ഖത്തർ ആവശ്യം മുന്നോട്ട് വെച്ചിരുന്നെങ്കിലും ദോഹയുമായുള്ള ചർച്ചക്ക് യു.എ.ഇ വിസ്സമ്മതിച്ചതായി ലോക വ്യാപാര സംഘടന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ലോക വ്യാപാര സംഘടനക്ക് മുമ്പാകെ സൗദി അറേബ്യ, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഖത്തറുമായുള്ള ചർച്ചക്ക് വിസ്സമ്മതിക്കുകയാണെങ്കിൽ ഖത്തറിെൻറ പരാതിയിന്മേലുള്ള തീരുമാനം ഉടൻ നടപ്പിലാകില്ലെന്നാണ് സൂചന. ഖത്തറിന് മേലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ അയൽ രാജ്യങ്ങളുടെ ഉപരോധം ഗൾഫ് മേഖലയിൽ ഈയടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിക്കാണ് വഴി വെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.