എജുക്കേഷൻ എക്സലൻസ് അവാർഡ് ദാനചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി

വിദ്യാർഥി പ്രതിഭകൾക്ക് ഖത്തർ​ അമീറിന്‍റെ ആദരം

ദോഹ: വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയ പ്രതിഭകൾക്ക് എജുക്കേഷൻ എക്സലൻസ് അവാർഡ് സമ്മാനിച്ച് അമീറിന്‍റെ ആദരവ്. 72 പേരാണ് വിദ്യാഭ്യാസ മേഖലയിലെ വിവിധ നേട്ടങ്ങളുടെ പേരിൽ പുരസ്കാരം സ്വന്തമാക്കിയത്. മാസ്റ്റേഴ്സ് ബിരുദം, പിഎച്ച്.ഡി, സർവകലാശാലാ ബിരുദം, സ്കൂൾ തലം തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച വിജയം നേടിയവർക്കായിരുന്നു എജുക്കേഷൻ എക്സലൻസ് പുരസ്കാരം നൽകിയത്. ഇവർക്കു പുറമെ, അധ്യാപകർ, സ്കൂൾ എന്നിവർക്കും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

ഷെറാട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേതൃത്വം നൽകി. പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, ഷൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനി, ശൈഖുമാർ, മന്ത്രിമാർ എന്നിവരും പങ്കെടുത്തു. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി, സർവകലാശാല തലത്തിൽ അവാർഡ് നേടിയ മർയം നാസർ അൽ മുഫ്ത എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Qatar Emir Congratulates Student Talents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.