ദോഹ: ദേശീയ ദിനാഘോഷം വർണാഭമാക്കിക്കൊണ്ട് ദോഹ അന്താരാഷ്ട്ര ഹോർടികൾചറൽ എക്സ്പോ വേദിയിലെ വിവിധ പരിപാടികൾ. മധ്യപൂർവേഷ്യയിലേക്ക് ആദ്യമായി വിരുന്നെത്തിയ ഹോർടികൾചറൽ എക്സ്പോയിൽ വ്യത്യസ്ത സോണുകൾ ഖത്തറിന്റെ പൈതൃകവും പാരമ്പര്യവും പരിചയപ്പെടുത്തുന്ന പ്രദർശനങ്ങളും ആഘോഷങ്ങളുമായി സജീവമാണ്.
ഡിസംബർ 10ന് തുടങ്ങിയ പരിപാടികൾ ദേശീയദിനമായ തിങ്കളാഴ്ചവരെ തുടരും. എക്സ്പോയിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ ദേശീയദിനങ്ങൾ ഉൾപ്പെടെ വിശേഷ ദിവസങ്ങളുടെ ആഘോഷങ്ങൾ എക്സ്പോ വേദിയിൽ സജീവമാണ്. ഇത്തവണ, സ്വന്തം ദേശീയദിനമെത്തുമ്പോൾ എല്ലായിടവും ഖത്തറിന്റെ നിറങ്ങളാൽ അലങ്കൃതമായി കഴിഞ്ഞു.
പ്രധാന ഖത്തരി പവലിയൻതന്നെ ഡിജിറ്റൽ സ്ക്രീനിൽ സ്വന്തം നാടിന്റെ ചരിത്രവും പൈതൃകവും പകർത്തിയാണ് സന്ദർശകരെ വരവേൽക്കുന്നത്.
ദേശീയദിനത്തിന്റെ ഭാഗമായി ഇന്റർനാഷനൽ പവലിയനിൽ കഴിഞ്ഞ ദിവസങ്ങളിൽ കാലിഗ്രഫി സെഷൻ, ടെക്സ്റ്റൈൽ ആർട് സെഷൻ, അൽ അർദ ഷോ, ഫ്ലവർ പ്ലാന്റിങ് ശിൽപശാല, ഖത്തരി തീം മേക്കിങ് ശിൽപശാല, പരമ്പരാഗത കലാപ്രദർശനങ്ങൾ, ചെടിച്ചട്ടികളുടെ നിർമാണം, പെയിന്റിങ്, ബാഗുകളിലെ എംബ്രോയ്ഡറി പരിശീലനം, ഈന്തപ്പനയോല കൊണ്ടുള്ള ബാഗ് നിർമാണം തുടങ്ങി വൈവിധ്യമാർന്ന ശിൽപശാലകളാണ് പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.