ദോഹ: ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ) ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള ശുദ്ധജല സംഭരണി നിർമിച്ചാണ് ഖത്തറിന് വേണ്ടി കഹ്റമ ലോക റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയിരിക്കുന്നത്.
കഹ്റമയുടെ കീഴിലെ ശുദ്ധജല സംഭരണിയുടെ ശേഷി 115 ദശലക്ഷം യു എസ് ഗാലനാണ്(ഏകദേശം 436,000 ഘനമീറ്റർ). ഖത്തറിെൻറ ശുദ്ധജല സുരക്ഷ ഉറപ്പാക്കുന്നതിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക നിർദേശത്തെ തുടർന്ന് 2018ലാണ് ഭീമൻ ശുദ്ധജല സംഭരണിയുടെ നിർമാണത്തിന് കഹ്റമ തുടക്കം കുറിച്ചത്.
2026 വരെയുള്ള ഖത്തറിന്‍റെ ശുദ്ധജല ആവശ്യങ്ങൾ നിറവേറ്റാൻ ഈ ശുദ്ധജല സംഭരണിക്ക് കഴിയുമെന്നാണ് കഹ്റമ വ്യക്തമാക്കിയിരിക്കുന്നത്. 2036 വരെയുള്ള ഖത്തറിെൻറ ശുദ്ധജല ആവശ്യങ്ങൾ നിറവേറ്റുന്നതിന് 4000 മില്യൻ ഗാലൻ ശേഷിയോടെ പദ്ധതി വിപുലീകരിക്കാനും കഹ്റമ പദ്ധതിയിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.