ദോഹ: കരുണ ഖത്തർ സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി നൈറ്റ്സ് നാളെ (വെള്ളിയാഴ്ച). സലാത്ത ജദീദിലെ സ്കിൽസ് ഡെവലപ്മെൻറ് സെൻററിൽ വെച്ച് വൈകീട്ട് ആറ് മുതലാണ് പരിപാടി. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശയിൽ ഖത്തറിലെ ശ്രദ്ധേയരായ യുവ ഗായകർ അണിനിരക്കും.
കുറഞ്ഞ കാലങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ മലയാള സിനിമ ഗാനങ്ങൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യ പ്രതിഭയുടെ പേരിൽ ദോഹയിൽ ഇത്തരമൊരു പരിപാടി നടക്കുന്നത് ആദ്യമായാണെന്ന് കരുണ ഖത്തർ വാർത്താകുറിപ്പിൽ പറഞ്ഞു.
ദോഹയിലെ പ്രശസ്ത ഗായകരായ ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം റിയാസ് കരിയാട്, സക്കീർ സരിഗ, മൈഥിലി, ശിവപ്രിയ, ശബ്ന ശ്രീജു, നൗഷാദ് കുമ്മങ്കോട്, ഫൈസൽ തുടങ്ങിയവർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. വിവരങ്ങൾക്ക്: 70470705
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.