ദോഹ: ഖത്തറിലെ വിദേശ സർവകലാശാല കാമ്പസുകളിലും ഖത്തർ ചരിത്രം നിർബന്ധ പഠനവിഷയമാവുമെന്ന് വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലെ ഉന്നത വിദ്യാഭ്യാസ വിഭാഗം ആക്ടിങ് അസി. അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അബ്ദുല്ല അല്‍അലി.
2021 െസപ്റ്റംബര്‍ മുതല്‍ ഖത്തര്‍ ചരിത്രം പഠനഭാഗമാക്കിത്തുടങ്ങും. ഖത്തറില്‍ തുടങ്ങാനിരിക്കുന്ന ആദ്യ ഇന്ത്യന്‍ യൂനിവേഴ്സിറ്റിയായ പുണെ സാവിത്രി ഭായ് ഫുലെ സർവകലാശാലയിൽ ഈ അധ്യയനവര്‍ഷം തന്നെ ഖത്തര്‍ ചരിത്രം പാഠ്യപദ്ധതിയുടെ ഭാഗമാവും.
ഖത്തറിെൻറ സംസ്കാരവും ചരിത്രവും വിദ്യാർഥികള്‍ മനസ്സിലാക്കേണ്ടതിെൻറ അനിവാര്യതയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പുണെ സാവിത്രി ഭായ് ഫുലെ യൂനിവേഴ്സിറ്റി ഓഫ് കാമ്പസ് ആരംഭിക്കുന്നതിെൻറ ഭാഗമായി ദോഹ കമേഴ്ഷ്യല്‍ അവന്യൂവില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിൻറര്‍ഗാര്‍ട്ടന്‍, പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്സെക്കൻഡറിതലങ്ങളില് ഇപ്പോള്‍തന്നെ ഖത്തര്‍ ചരിത്രം പഠിക്കല്‍ നിര്‍ബന്ധമാണ്. നേരത്തെ എല്ലാ സ്കൂളുകളിലും ഖത്തര്‍ ചരിത്രം, അറബി, ഇസ്ലാമിക വിജ്ഞാനം എന്നിവ നിര്‍ബന്ധമാക്കി ഉന്നത വിദ്യാഭ്യാസമന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
2021 അധ്യയനം വര്‍ഷംതന്നെ ഇത് നടപ്പാക്കാനായിരുന്നു സര്‍ക്കുലര്‍ നിര്‍ദേശം. കെ.ജി മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികള്‍ക്ക് ഇത് ബാധകമാണ്. മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്മെൻറ് ഓഫ് പ്രൈവറ്റ് സ്കൂള്‍സ് അഫയേഴ്സ് ഡയറക്ടര്‍ റാഷിദ് അഹ്മദ് അല്‍അമീരി ആയിരുന്നു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ഖത്തറിലെ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ ജോലി തേടുമ്പോള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്നതുതന്നെ നല്ലൊരു പരിഗണനയാണെന്നും മറ്റു രാജ്യങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മന്ത്രാലയത്തിെൻറ തുല്യതാ സര്‍ട്ടിഫിക്കറ്റ് ആവശ്യമായിവരുമെന്നും ഖാലിദ് അലി മറ്റൊരു ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. മികച്ച വിദ്യാർഥികള്‍ക്ക് സ്വകാര്യമേഖലയിലും പൊതുമേഖലയിലും അവസരം ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.