ഐഡിയൽ സ്കൂൾ ഇ-മാഗസിൻ ‘ഐ.ഐ.എസ് ടൈംസ്’ ഫസ്റ്റ് സെക്രട്ടറി സചിൻ ദിനകർ പ്രകാശനം നിർവഹിക്കുന്നു

ദോഹ: വിദ്യാർഥികളുടെ സർഗശേഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇ-മാഗസിനുമായി ഖത്തർ ഐഡിയൽ ഇന്ത്യൻ സ്കൂൾ. ഐ.ഐ.എസ് ടൈംസ് എന്ന പേരിലാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ കുട്ടികളുടെ സർഗരചനകൾക്കും സ്കൂളിലെ പഠന പ്രവർത്തനങ്ങൾക്കും ഇടം നൽകിക്കൊണ്ട് ഇ-മാഗസിൻ ആരംഭിക്കുന്നത്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സചിൻ ദിനകർ ശങ്ക്പാൽ മാഗസിൻ ലോഗോയും വെബ്സൈറ്റും പ്രകാശനം നിർവഹിച്ചു.

സ്കൂളിനും അഭ്യുദയകാംക്ഷികള്‍ക്കുമിടയിലുള്ള പാലമാകും മാഗസിനെന്ന് സ്കൂള്‍ പ്രസിഡന്‍റ് ഡോ. ഹസന്‍ കുഞ്ഞി പറഞ്ഞു. ഐ.സി.സി പ്രസിഡന്‍റ് പി.എന്‍. ബാബുരാജ്, ഖത്തർ മലയാളം എഫ്.എം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, പ്രിൻസിപ്പൽ സെയ്ദ് ഷൗക്കത്ത് അലി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ശൈഖ് ഷമിൻ സാഹബിനു കീഴിലെ 20 അംഗ എഡിറ്റോറിയൽ സ്റ്റാഫിന്‍റെ മേൽനോട്ടത്തിലാണ് ഇ-മാഗസിന്‍റെ പ്രവർത്തനം. എഡിറ്റർ ഇൻ ചീഫ് ഷൈല ജോസ് ചടങ്ങിന് സ്വാഗതം പറഞ്ഞു. എഡിറ്റോറിയൽ ഡയറക്ടർ ശൈഖ് ഷമീം സാഹബ് മാഗസിൻ പരിചയപ്പെടുത്തി.

Tags:    
News Summary - Qatar Ideal Indian School launches e-magazine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.