ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ ഗ്രന്ഥകർത്താക്കളുടെ കൂട്ടായ്മയായ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പുസ്തക ചർച്ച സംഘടിപ്പിച്ചു. എം.ടി. വാസുദേവൻ നായരുടെ മഞ്ഞ്, ടി.ഡി. രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’ എന്നീ നോവലുകൾ അഷറഫ് മടിയാരിയും നസീർ പാനൂരും അവതരിപ്പിച്ചു. സഞ്ചാര കൃതികളുടെ കർത്താവും എഴുത്തുകാരനുമായ യൂനുസ് പി.ടി മോഡറേറ്ററായി. ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി അധ്യക്ഷത വഹിച്ചു. ഷംല ജഅഫർ ആമുഖ ഭാഷണവും ശ്രീകല ഗോപിനാഥ് നന്ദിയും പറഞ്ഞു. ഫൈസൽ അബൂബക്കർ കവിത ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.