ദോഹ: സാഹിത്യം എല്ലാ കലകളുടെയും മാതാവാണെന്നും പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന എല്ലാ ചോദനകളും സാഹിത്യത്തിലൂടെ അനുഭവവേദ്യമാക്കാൻ കഴിയുമെന്നും എഴുത്തുകാരൻ കെ.പി. രാമനുണ്ണി പറഞ്ഞു.
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയാണ് ഒരാളെ യഥാർഥ മനുഷ്യനാക്കുന്നത്. സഹജീവിയുടെ മനസ്സിലൂടെ വായനക്കാരന് സഞ്ചരിക്കാൻ കഴിയും. മനുഷ്യനിൽ മനുഷ്യത്വത്തിന്റേതായ സ്വഭാവം സൃഷ്ടിക്കുന്ന മഹത്തരമായ കർമമാണ് താൻ നിർവഹിക്കുന്നതെന്നുമുള്ള ഗൗരവതരമായ ചിന്ത എഴുത്തുകാരന് ഉണ്ടാവേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു അധ്യക്ഷത വഹിച്ചു. ഷംന ആസ്മി സ്വാഗതവും ഷംല ജാഫർ നന്ദിയും പറഞ്ഞു. അൻസാർ അരിമ്പ്ര, അഷറഫ് മടിയാരി, ഹുസൈൻ വാണിമേൽ, എം.ടി. നിലമ്പൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.