ദോഹ: ഖത്തറിലെത്തുന്ന 15 വയസിന് താഴെ പ്രായമുള്ളവർ ക്ക് റെസിഡൻറ് പെർമിറ്റ് (ഇഖാമ) അടിക്കൽ, സന്ദർശകവിസ പുതുക്കൽ തുടങ്ങിയവക്ക് ഇനി മുതൽ വൈദ്യ പരിശോധന ആവശ്യമില്ല. നേരത്തെ തന്നെ കുട്ടികൾക്ക് പരിശോധന നടത്തിയിരുന്നില്ലെങ്കിലും ഇതിനായി നൂറ് റിയാൽ പാസ്പോർട്ട് ഒന്നിന് ഈടാക്കിയിരുന്നു. ഇനി മുതൽ ഇത് നൽകേണ്ടതില്ലെന്ന് മെഡിക്കൽ കമ്മീഷൻ അറിയിച്ചു. ഇതനുസരിച്ച് രാജ്യത്ത് എത്തുന്ന വി ദേശികളുടെ കുട്ടികളുടെ റെസിഡൻറ് പെർമിറ്റ് പിറ്റേ ദിവസം തന്നെ അടിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.