ജോലി മാറ്റത്തിനായി ശ്രമിക്കുന്ന പ്രവാസികള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കണം

ദോഹ: ജോലി മാറ്റത്തിനായി ശ്രമിക്കുന്ന പ്രവാസികള്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണമെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം വെബ്സൈറ്റിലൂടെ അറിയിച്ചു.  ആദ്യം  ഐ.ഡിയും മൊബൈല്‍ നമ്പറും രേഖപ്പെടുത്തിയശേഷം ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്തി അപേക്ഷിക്കണം. 
ജോലി മാറ്റത്തിനും പുതിയ വിസാ നിയമത്തിന്‍െറ ഭാഗമായുള്ള വിവിധ സേവനങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. വെബ്സൈറ്റിലെ worker notice e-service ലൂടെയാണ് അപേക്ഷിക്കേണ്ടത്. നിലവിലെ ജോലിയില്‍ നിന്നും മറ്റൊരു ജോലിയിലേക്ക് മാറാന്‍ ശ്രമിക്കുന്ന പ്രവാസി കരാര്‍ കാലാവധി അവസാനിക്കുന്നതിന് മുപ്പത് ദിവസം മുമ്പ് ജോലി മാറ്റം സംബന്ധിച്ച് തൊഴില്‍ മന്ത്രാലയത്തില്‍ അപേക്ഷിക്കണം. ഓപ്പണ്‍ എന്‍ഡഡ് കരാര്‍ ആണെങ്കില്‍ പ്രവാസി കുറഞ്ഞത് അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കണം എന്നതാണ് മറ്റൊരു വ്യവസ്ഥ. 
അഞ്ച് വര്‍ഷമാണ് സേവന കാലാവധിയെങ്കില്‍ കരാര്‍ അവസാനിക്കുന്നതിന് മുപ്പത് ദിവസം മുമ്പ് അപേക്ഷിക്കണം. 
അഞ്ച് വര്‍ഷത്തിന് മുകളിലാണെങ്കില്‍ കരാര്‍ അവസാനിക്കുന്നതിന് അറുപത് ദിവസം മുമ്പാണ്  മന്ത്രാലയത്തിന് അപേക്ഷ നല്‍കേണ്ടത്. 
  പുതിയ നിയമ പ്രകാരം ജോലി മാറ്റത്തിന് ശ്രമിക്കുന്ന പ്രവാസിക്ക് പുതിയ തൊഴിലുടമ അതേ രാജ്യം, ലിംഗം, പ്രൊഫഷന്‍ എന്നിവയിലുള്ള വിസയായിരിക്കണം നല്‍കേണ്ടത് എന്ന് പുതിയ വിസാനിയമത്തില്‍ പറയുന്നുണ്ട്.
 

Tags:    
News Summary - qatar jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.