കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ

ഷ​ഫീ​ഖ് വാ​ഫി നി​ല​മ്പൂ​ർ സം​സാ​രി​ക്കു​ന്നു

ഖ​ത്ത​ർ കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല കൗ​ൺ​സി​ൽ മീ​റ്റ്

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല കൗ​ൺ​സി​ലേ​ഴ്സ് മീ​റ്റ് തു​മാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​പി. മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ ത​ല​ക്ക​ശ്ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ജാ​ഫ​ർ സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘സം​ഘാ​ട​ക​ന്റെ ചു​മ​ത​ല​ക​ൾ, വെ​ല്ലു​വി​ളി​ക​ൾ’ വി​ഷ​യ​ത്തി​ൽ ഷ​ഫീ​ഖ് വാ​ഫി നി​ല​മ്പൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ മു​സ്‍ലിം ലീ​ഗി​ന്റെ ത​ല​മു​തി​ർ​ന്ന നേ​താ​വും മു​ൻ മേ​പ്പ​യ്യൂ​ർ മ​ണ്ഡ​ലം എം.​എ​ൽ.​എ​യു​മാ​യ പ​ണാ​റ​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്റെ വി​യോ​ഗ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു.

പ​ട്ടാ​മ്പി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫി​ഫ ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന്റെ സ​മ്മാ​ന​ദാ​നം ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. ജി​ല്ല മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ കെ.​വി. മു​ഹ​മ്മ​ദ്, വി.​ടി.​എം. സാ​ദി​ഖ്, റ​സാ​ഖ് ഒ​റ്റ​പ്പാ​ലം, സ​മീ​ർ മു​ഹ​മ്മ​ദ്, സി​റാ​ജു​ൽ മു​നീ​ർ, മൊ​യ്തീ​ൻ​കു​ട്ടി, ഷാ​ജ​ഹാ​ൻ, ന​സീ​ർ പാ​ല​ക്കാ​ട്, സു​ഹൈ​ൽ കു​മ്പി​ടി, യൂ​സ​ഫ് പ​നം​കു​റ്റി, വി.​പി. അ​ബ്ദു​ൽ​ക​രീം, ഉ​മ്മ​ർ ഒ​റ്റ​പ്പാ​ലം, കെ. ​റി​ഷാ​ഫ്, ജ​ലീ​ൽ വ​ള​രാ​ണി, ശി​ഹാ​ബു​ദ്ദീ​ൻ പു​ളി​ക്ക​ൽ, തൗ​ഫീ​ഖ് ചി​റ്റൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ​ന​വ​ല​ന്റ് ഫ​ണ്ട് പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് മ​ഖ്ബൂ​ൽ ത​ച്ചോ​ത്ത്, മു​ഹ​മ്മ​ദ് ജെ​ൻ​സ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Qatar KMCC Palakkad District Council Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.