ദോഹയിൽ ചേർന്ന ഖത്തർ–കുവൈത്ത്​ സംയുക്ത പാർലമെൻററി യോഗം 

ഖത്തർ–കുവൈത്ത്​ സംയുക്ത പാർലമെൻററി യോഗം

ദോഹ: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ കുവൈത്ത് പാർലമെൻറ്​ സ്പീക്കർ മർസൂഖ് അൽ ഗാനിം ഖത്തർ ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്​ദുല്ല അൽ ഗാനിമുമായി ചർച്ച നടത്തി. ആദ്യ തെരഞ്ഞെടുപ്പി​െൻറ വിജയത്തിൽ ഖത്തർ ശൂറാ കൗൺസിൽ അംഗങ്ങളെ മർസൂഖ് അൽഗാനിം അഭിനന്ദനം അറിയിച്ചു. ശൂറാ കൗൺസിലിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയായതിൽ അഭിനന്ദനമറിയിക്കാനാണ് കുവൈത്ത് പാർലമെൻറ്​ സ്പീക്കറും സംഘവും ദോഹയിലെത്തിയത്.

വ്യാഴാഴ്ച നടന്ന സംയുക്ത പാർലമെൻററി യോഗത്തിൽ ഭരണഘടനാപരവും നിയമപരവുമായ നിരവധി വിഷയങ്ങൾ ഇരുവിഭാഗവും ചർച്ച ചെയ്തു. കുവൈത്ത് നാഷനൽ അസംബ്ലി സെക്രട്ടറി ഫറാസ് അൽ ദൈഹാനി, നിരീക്ഷകൻ ഉസാമ അൽ-ഷാഹിൻ, എം.പിമാരായ അബ്​ദുല്ല അൽ തുറൈജി, നാസർ അൽ ദൂസരി, മുബാറക് അൽ അജ്മി, സൽമാൻ അൽ ആസ്മി, ഖത്തറിലെ കുവൈത്ത് അംബാസഡർ ഹാഫിസ് അൽ അജ്മി, ഖത്തർ ശൂറാ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഹംദ അൽ സുലൈത്തി, ശൂറാ കൗൺസിൽ സെക്രട്ടറി ഡോ. അഹ്​മദ് ബിൻ നാസർ അൽ ഫളാല തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ആദ്യ നിയമസഭ തെരഞ്ഞെടുപ്പി​െൻറ വിജയത്തിൽ ശൂറാ കൗൺസിൽ അംഗങ്ങളെ മർസൂഖ് അൽ ഗാനിം അഭിനന്ദിച്ചു. ബുധനാഴ്ച ദോഹയിലെത്തിയ കുവൈത്ത് സ്പീക്കർ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സന്ദർശിച്ച്​ ആശംസകൾ അറിയിച്ചിരുന്നു.

Tags:    
News Summary - Qatar-Kuwait Joint Parliamentary Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.