ഖ​ത്ത​ർ മ​ല​യാ​ളി സ​മ്മേ​ള​നം സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ പങ്കെടുത്തവർ

ഖ​ത്ത​ർ മ​ല​യാ​ളി സ​മ്മേ​ള​നം: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​വു​ന്നു

ദോ​ഹ: ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് ഖ​ത്ത​ർ മ​ല​യാ​ളി സ​മ്മേ​ള​ന​ത്തി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​വു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ‘കാ​ത്തു​വെ​ക്കാം സൗ​ഹൃ​ദ​തീ​രം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഉ​ദ്ഘാ​ട​ന സെ​ഷ​ൻ, സാ​സ്കാ​രി​ക സ​മ്മേ​ള​നം, വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം, കു​ടും​ബ​സം​ഗ​മം, യു​വ​ജ​ന സ​മ്മേ​ള​നം, സ​മാ​പ​ന സ​മ്മേ​ള​നം, ക​ലാ​സ​ന്ധ്യ തു​ട​ങ്ങി​യ സെ​ഷ​നു​ക​ളി​ലാ​യി കേ​ര​ള​ത്തി​ലും ഖ​ത്ത​റി​ലു​മു​ള്ള വി​ശി​ഷ്‌​ട വ്യ​ക്തി​ത്വ​ങ്ങ​ൾ സം​ബ​ന്ധി​ക്കും.

കാ​ലി​ക പ്ര​സ​ക്ത​മാ​യ പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‌ ഖ​ത്ത​റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ​നി​ന്ന് ആ​ശാ​വ​ഹ​മാ​യ പി​ന്തു​ണ​യാ​ണ്‌ ല​ഭി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.‌ സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ക​ലാ​മ​ത്സ​ര​ങ്ങ​ൾ, ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗം സ​മ്മേ​ള​ന​ത്തി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. ചെ​യ​ർ​മാ​ൻ ഷ​റ​ഫ്‌ പി. ​ഹ​മീ​ദി​ന്റെ‌ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷ​മീ​ർ വ​ലി​യ​വീ​ട്ടി​ൽ, മു​ഖ്യ ര​ക്ഷാ​ധി​കാ​രി എ.​പി. മ​ണി​ക​ണ്ഠ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​സ​ഫ്‌, ചീ​ഫ്‌ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​മു​ഹ​മ്മ​ദ്‌ ഈ​സ, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ ഷാ​ന​വാ​സ്‌ ബാ​വ, ഡോ. ​സ​മ​ദ്‌, സ​മീ​ർ ഏ​റാ​മ​ല, അ​ഹ്മ​ദ്‌ കു​ട്ടി, എ​സ്.​എ.​എം ബ​ഷീ​ർ, ജൂ​ട്ടാ​സ് പോ​ൾ, മു​നീ​ർ മ​ങ്ക​ട, വ​ർ​ക്കി ബോ​ബ​ൻ, ഡോ. ​സ​മീ​ർ മൂ​പ്പ​ൻ, ജോ​പ്പ​ച്ച​ൻ തെ​ക്കേ​കൂ​റ്റ്‌, നൗഫൽ പാ​ലേ​രി, ഫൈ​സ​ൽ സ​ല​ഫി, അ​ബൂ​ബ​ക്ക​ർ മാ​ട​പ്പാ​ട്ട്‌, ഖ​ലീ​ൽ എ.​പി, വി​വി​ധ സ​ബ്‌ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​സാ​ബു, സി​യാ​ദ്‌ കോ​ട്ട​യം, ആ​ഷി​ഖ്‌ അ​ഹ്‌​മ​ദ്‌, സ​റീ​ന അ​ഹ​ദ്‌, അ​മീ​നു​റ​ഹ്മാ​ൻ, മി​നി സി​ബി, ഡോ. ​ബി​ജു ഗ​ഫൂ​ർ, അ​ബ്ദു​ൽ ല​ത്തീ​ഫ്‌ ന​ല്ല​ളം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Qatar Malayalali Conference: Things are coming to an end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.