ദോഹ: ഖത്തർ മലയാളീസ് കൂട്ടായ്മയും റിയാദ മെഡിക്കൽ സെന്ററും സംയുക്തമായി പ്രമേഹ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ‘നോ ഡയബറ്റിസ്’ കാമ്പയിനിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. റിയാദ മെഡിക്കൽ സെന്റർ എം.ഡി ജംഷീർ ഹംസയും ബിലാൽ കെടിയും ചേർന്ന് പ്രകാശനം നിർവഹിച്ചു.
റിയാദ മാർക്കറ്റിങ് മാനേജർ അൽത്താഫ് ഖാൻ, ഖത്തർ മലയാളീസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നവംബർ 29ന് റിയാദ മെഡിക്കൽ സെന്ററിൽവെച്ച് നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. എച്ച്.ബി.എ.വൺ.സി ടെസ്റ്റ് പങ്കെടുക്കുന്ന 200 പേർക്ക് സൗജന്യമായി ലഭ്യമാക്കും.
മെഡിക്കൽ ക്യാമ്പിനു ശേഷം തുടർ ചികിത്സ ആവശ്യമായ രോഗികൾക്കുള്ള വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ പരിചരണം, ചികിത്സയിൽ പ്രത്യേക ഇളവുകൾ, ബോധവത്കരണം, എന്നിവയും കാമ്പയിനിന്റെ ഭാഗമായി ലഭ്യമാകും. എച്ച്.ബി.എ.വൺ.സി ടെസ്റ്റിന് പുറമെ എഫ്.ബി.എസ്, ആർ.ബി.എസ് ടെസ്റ്റുകളും, ടോട്ടൽ കൊളസ്ട്രോൾ, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, ബ്ലഡ് പ്രഷർ, ലിവർ ടെസ്റ്റുകൾ തുടങ്ങിയവയും ക്യാമ്പിൽ ഉൾപ്പെടുന്നുണ്ട്.
മാനസികമായും ശാരീരികമായും ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിനായി റിയാദ മെഡിക്കൽ സെന്ററിന്റെ പിന്തുണ തുടർന്നുമുണ്ടാകുമെന്ന് എം.ഡി ജംഷീർ ഹംസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.