ദോഹ: കോവിഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകളിൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. 12 വയസിന് താഴെയുള്ള പൊതു, സ്വകാര്യ സ്കൂളുകളിലെയും കിൻഡർഗാർട്ടനുകളിലെയും വിദ്യാർഥികൾക്ക് ഞായറാഴ്ച മുതൽ മാസ്ക് അണിയൽ നിർബന്ധമില്ലെന്ന് മന്ത്രാലയം അറിയിച്ചു. മാർച്ച് 20 ഞായറാഴ്ച മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരും. എന്നാൽ, മാസ്ക് അണിയാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇത് തുടരുന്നതിൽ തടസ്സമുണ്ടാവില്ല.
വാക്സിൻ സ്വീകരിക്കാത്ത വിദ്യാർഥികൾക്ക് ആഴ്ചയിലെ ആന്‍റിജൻപരിശോധന തുടരും. ഹോം കിറ്റ് ഉപയോഗിച്ചാണ് പരിശോധനകൾ. കോവിഡ് മുൻകരുതലുകളുടെ ഭാഗമായി നേരത്തെയുള്ള നിർദേശങ്ങൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.