ഖത്തർ മാസ്റ്റേഴ്സ് ചെസ്: കാൾസനെ തളച്ച് ഇന്ത്യൻ കൗമാരക്കാരൻ

ദോഹ: ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച് ഇന്ത്യൻ കൗമാരക്കാരൻ എം. പ്രണേഷ്. ദോഹയിൽ നടക്കുന്ന ഖത്തർ മാസ്റ്റേഴ്സ് ചെസ് ചാമ്പ്യൻഷിപ്പിന്റെ നാലാം റൗണ്ടിലാണ് കാൾസനെ 17കാരനായ പ്രണേഷ് വെള്ളക്കരുക്കളുമായി കളിച്ച് സമനിലയിൽ പിടിച്ചത്. ലുസൈൽ സ്​പോർട്സ് അറീനയിൽ നടന്ന മത്സരത്തിൽ 53 നീക്കത്തിനൊടുവിൽ കാൾസൻ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർക്ക് മുന്നിൽ സമനില വഴങ്ങി.

​ലോകചാമ്പ്യൻഷിപ്പിൽ കാൾസനെ വിറപ്പിച്ച പ്രഗ്നാനന്ദക്കു പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ഭാവിതാരമെന്ന് വിശേഷിപ്പിക്കുന്ന പ്രണേഷിന്റെ ചടുലമായ നീക്കങ്ങളിലായിരുന്നു കാൾസൻ വിജയം കൈവിട്ട് സമനില സമ്മതിച്ചത്. രണ്ടാം റൗണ്ടിൽ തോറ്റ കാൾസൻ, ഞായറാഴ്ച രാത്രിയിലെ അഞ്ചാം റൗണ്ട് മത്സരം പൂർത്തിയായപ്പോൾ 3.5 പോയന്റുമായി 12ാം സ്ഥാനത്താണുള്ളത്. അതേസമയം, അമേരിക്കയുടെ ഹികാര നകാമുറ ജയിച്ചപ്പോൾ, ഡച്ച് താരം അനിഷ് ഗിരി ഉസ്ബെകിന്റെ ശംസുദ്ദിൻ വോഖിദോവിനോട് സമനില പാലിച്ചു.

Tags:    
News Summary - Qatar Masters Chess: Indian teenager beats Carlson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.