ദോഹ: സർവശക്തെൻറ അനുഗ്രഹത്തോടെ സകലവെല്ലുവിളികളും അതിജയിക്കുമെന്ന് പ്രഖ്യാപിച്ച് ഖത്തർ 49ാം ദേശീയ ദിനം ആേഘാഷിച്ചു. വെള്ളിയാഴ്ച രാവിലെ കോർണിഷിൽ നടന്ന ദേശീയ ആഘോഷ പരിപാടികളിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. കോവിഡ് പ്രതിരോധ നടപടികളെല്ലാം പാലിച്ചായിരുന്നു പരിപാടികൾ. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും പങ്കെടുത്തു. അമീറിെൻറ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ശൂറ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സെയ്ദ് ആൽമഹ്മൂദ്, ശൂറ കൗൺസിൽ അംഗങ്ങൾ, കമാൻഡർ ഓഫ് യു.എസ് എയർഫോഴ്സസ് സെൻട്രൽ കമാൻഡ് ലെഫ്റ്റനൻറ് ജനറൽ ഗ്രിഗൊറി ഗില്ലറ്റ് എന്നിവരും പങ്കെടുത്തു.
ദേശീയ ഗാനാലാപനത്തിനും ദേശീയ ദിനാഘോഷത്തിെൻറ അടയാളമായ 18 വെടിെപാട്ടിക്കലിനും ശേഷമാണ് പരേഡ് തുടങ്ങിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, ഖത്തർ റെഡ് ക്രസൻറ് സൊസൈറ്റി ജീവനക്കാർ, സന്നദ്ധസേവകർ തുടങ്ങിയവർ അണിനിരന്ന വൈറ്റ് ആർമിയാണ് പരേഡിൽ ആദ്യം അണിനിരന്നത്. സായുധസേനാംഗങ്ങൾ ഇവർക്ക് ആദരമർപ്പിക്കുന്ന ഗാനം ആലപിച്ചു.
പിന്നീട് ആംഡ്ഫോഴ്സിെൻറ വിവിധ ഇൻഫെൻററികൾ അണിനിരന്നു. എയർഫോഴ്സ് നേവൽ ഫോഴ്സ്, സ്പെഷൽ ഫോഴ്സുകൾ, മിലിറ്ററി പൊലീസ്, സപ്പോർട്ട് ഫോഴ്സുകൾ, അമീരി ഗാർഡ് തുടങ്ങിയ സേനകളും പരേഡിൽ അണിനിരന്നു. വിവിധ സൈനിക വാഹനങ്ങൾ കൊഴുപ്പേകി. പാരച്യൂട്ട് പ്രകടനവും ഉണ്ടായിരുന്നു. പിന്നീട് ആഭ്യന്തര മന്ത്രാലയത്തിെൻറയും സിവിൽ ഡിഫൻസിെൻറയും സേനകൾ അണിനിരന്നു. മിലിറ്ററി പൊലീസ്, റെസ്ക്യൂ പൊലീസ് ഡിപ്പാർട്മെൻറ് (അൽഫാസ), ഇേൻറണൽ സെക്യൂരിറ്റി ഫോഴ്സ് (ലഖ്വിയ) തുടങ്ങിയവർ അണിനിരന്നു. കുതിരപ്പുറത്തുള്ള സേനാംഗങ്ങളും ഒട്ടകപ്പുറത്തേറിയ സേനാംഗങ്ങളും കണ്ണിന് ഇമ്പമുള്ള കാഴ്ചകളായിരുന്നു. വിവിധ സൈനിക വിമാനങ്ങളുടെ പ്രകടനവും ഉണ്ടായിരുന്നു. റഫാൽ, മിറാഷ്, അപ്പാഷേ, എഫ് 15, ടൈഫൂൺ തുടങ്ങിയ പോർ വിമാനങ്ങൾ അണിനിരന്നിരുന്നു.
'നഹ്മദുക യാദൽ അർശ്' എന്നതാണ് ഇത്തവണത്തെ ദേശീയദിന മുദ്രാവാക്യം. 'സർവസ്തുതിയും പ്രഞ്ചനാഥന്' എന്നാണ് അർഥം. മൂന്നുവർഷത്തിലധികമായി തുടരുന്ന ഉപരോധത്തിനിടയിലും ഭംഗിയായി മുന്നോട്ടുപോകാൻ അനുഗ്രഹം നൽകിയതിന് ദൈവത്തെ സ്തുതിക്കുകയാണ് രാജ്യം. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് ഭിന്നമായി ഉപരോധം അവസാനിക്കാനുള്ള സാധ്യതകൾ അടുത്തെത്തിയിരിക്കുന്നുവെന്ന ശുഭപ്രതീക്ഷയാണ് ഇത്തവണയുള്ളത്. ക്ഷണിക്കെപ്പട്ട പ്രവാസികൾക്കും സ്വദേശികൾക്കും മാത്രമേ പരേഡ് കാണാൻ കോർണിഷിലേക്ക് പ്രവേശനാനുമതിയുണ്ടായിരുന്നുള്ളൂ. ദോഹ മെട്രോ രാത്രി രണ്ടുമണിവരെ പ്രവർത്തിച്ചിരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിെൻറ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർക്കുള്ള ആദരമായി അവർക്കും കുടുംബാംഗങ്ങൾക്കും മറ്റ് ക്ഷണിക്കപ്പെട്ടവർക്കും മാത്രമേ ഇത്തവണ പരേഡ് കാണാൻ അനുമതിയുണ്ടായിരുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.