ദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 19ന് ഞായറാഴ്ച ഖത്തറിൽ പൊതു അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ. 18 ശനിയാഴ്ചയാണ് ഖത്തർ ദേശീയ ദിനാഘോഷം. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾക്കാണ് രാജ്യം വേദിയാവുന്നത്.
ഫിഫ അറബ് കപ്പ് ഫൈനൽ ദിനം കൂടിയായതിനാൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ കൂടി ആകർഷിക്കുന്ന പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. സൈനിക പരേഡ് ഉൾപ്പെടെ വിവി ചടങ്ങുകൾക്ക് കോർണിഷ് വേദിയാവും.
അതിനു പുറമെ, അൽവക്ര, ഓൾഡ് സൂഖ്, ആസ്പയർ പാർക്ക്, കതാറ എന്നിവടങ്ങളിൽ 12 മുതൽ വിവിധ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിലെ അലങ്കാര പണികൾ സംബന്ധിച്ച് മാർഗനിർദേശം കഴിഞ്ഞ ദിവസം പുറത്തിറക്കി. വാഹനങ്ങളുടെ നിറം മാറ്റാനോ, വിൻഡ്ഷീൽഡിൽ ടിൻറ് ചെയ്യാനോ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.