ദോഹ: ഖത്തർ എക്സോൺ ഓപൺ ടെന്നിസ് പുരുഷ ഡബിൾസ് കിരീടം ബ്രിട്ടന്‍റെ നീൽ സ്കുപ്സ്കി -നെതർലൻഡ്സിന്റെ വെസ്ലി കുൾഹോഫ് സഖ്യത്തിന്. ഫൈനലിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ- കാനഡയുടെ ഡെനിസ് ഷപോവലോവ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് ബ്രിട്ടീഷ് - ഡച്ച് സഖ്യം കിരീടമണിഞ്ഞത്. സ്കോർ 7-6, 6-1.
പുരുഷ സിംഗ്ൾസിൽ ജോർജിയയുടെ നികോളോസ് ബസിലാഷ്വിലിയും സ്പെയിനിന്റെ ബൗറ്റിസ്റ്റയും ഫൈനലിൽ കടന്നു. ആദ്യ സെമിയിൽ ഫ്രഞ്ചു താരം അർതർ റിൻഡെർനെച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയായിരുന്നു നിലവിലെ ചാമ്പ്യൻ കൂടിയായ ജോർജിയൻ താരത്തിന്‍റെ മുന്നേറ്റം. സ്കോർ 6-4, 6-2.
രണ്ടാം സെമിയിൽ റഷ്യയുടെ കാരൻ കചനോവിനെ തോൽപിച്ച് റോബർടോ ബൗറ്റിസ്റ്റ ഫൈനലിൽ കടന്നു. സ്കോർ 6-1, 6-3, 7-5.
പുരുഷ സിംഗിൾസ് മത്സരങ്ങൾ സമാപനത്തിലേക്ക് അടുക്കവേ വനിത സിംഗിൾസ് മത്സരങ്ങൾക്ക് തുടക്കമായി. ക്വാളിഫയർ റൗണ്ട് മത്സരങ്ങളാണ് സജീവമായത്. ഗർബിൻ മുഗുരുസ, അറിന സബലേങ്ക തുടങ്ങിയ താരങ്ങൾ മത്സരിക്കുന്നുണ്ട്. ശനിയാഴ്ച ആറ് മണിക്കാണ് പുരുഷ സിംഗിൾസ് ഫൈനൽ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.