ദോഹ: ഖത്തർ ഓപൺ ടെന്നിസ് വനിതാ സിംഗ്ൾസ് പോരാട്ടം ആവേശകരമായ ഫൈനൽ ലാപ്പിലേക്ക്. പ്രീക്വാർട്ടറിലെയും അങ്കം പിന്നിട്ടപ്പോൾ, നിലവിലെ ചാമ്പ്യന്മാരും മുൻനിര സീഡുകളും പാതിവഴിയിൽ പിന്തള്ളപ്പെട്ടു. നിലവിലെ ജേതാവ് പെട്ര ക്വിറ്റോവ രണ്ടാം റൗണ്ടിൽ ബെൽജിയത്തിന്റെ എലിസ് മെർടൻസിന് മുന്നിൽ കീഴടങ്ങിയാണ് മടങ്ങിയത്. ആദ്യ റൗണ്ടിൽ 7-5ന് തോറ്റ പെട്ര, രണ്ടാം റൗണ്ടിൽ പരിക്കിനെ തുടർന്ന് കളി പൂർത്താക്കാതെ പിൻവാങ്ങുകയായിരുന്നു. 2-1ന് ലീഡിൽ നിൽക്കവെയായിരുന്നു പേശീവേദനയെ തുടർന്ന് താരം കളം വിട്ടത്. ബുധനാഴ്ച നടന്ന പ്രീക്വാർട്ടറിൽ ജെലീന ഒസ്റ്റപെൻകോ, രണ്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ബർബോറ ക്രെസികോവയെ തോൽപിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സ്കോർ 6-3, 6-2.
മറ്റൊരു മത്സരത്തിൽ നാലാം സീഡ് താരം അന്നെറ്റ് കൊന്റവീറ്റ് ബെൽജിയത്തിന്റെ എലീസ് മെർടൻസിനെ തോൽപിച്ചും ക്വാർട്ടറിൽ കടന്നു. സ്കോർ 6-3, 0-6, 6-2. മൂന്നാം സീഡ് താരം സ്പെയിനിന്റെ പൗല ബഡോസയെ അമേരിക്കയുടെ ടീനേജ് സെൻസേഷൻ കോകോ ഗഫ് ആണ് വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റിനായിരുന്നു (6-2, 6-3) ഗഫിന്റെ വിജയം. തുനീഷ്യയുടെ ഒൻസ് ജാബിറും മൂന്ന് സെറ്റ് നീണ്ട അങ്കത്തിനൊടുവിൽ ക്വാർട്ടറിൽ കടന്നു. ചെക്കിന്റെ ട്രെസ മർടിൻകോവയെ തോൽപിച്ചാണ് ജാബിർ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. സ്കോർ 6-1, 3-6, 6-3. മറ്റൊരു മത്സരത്തിൽ ഗ്രീസിന്റെ മരിയ സകാരി അമേരിക്കയുടെ ഒമ്പതാം സീഡ് താരം ജെസിലക പെഗ്വുലയെ വീഴ്ത്തിയും (6-4, 7-5) ക്വാർട്ടർ ബർത്തുറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.