വൻനിക്ഷേപ സമാഹരണവുമായി ഖത്തർ​ പെട്രോളിയം

ദോഹ: കടപ്പത്ര വിൽപനയിലൂടെ 1,250 കോടി ഡോളറി‍െൻറ നിക്ഷേപം സമാഹരിച്ച്​ ഖത്തർ പെട്രോളിയം. ​പ്രകൃതി വാതക മേഖലയിലെ പ്രവർത്തനം ശക്​തിപ്പെടുത്താനായി മൂലധനം വർധിപ്പിക്കുന്നത്​ മുന്നിൽ കണ്ട്​ ജൂൺ 28നും 29നുമായി നടന്ന വെർച്വൽ റോഡ്​ഷോയിലൂടെയാണ്​ ലോകത്തെ വൻകിട നിക്ഷേപകരിൽനിന്ന്​ കടപ്പത്രം വഴി വലിയ തോതിൽ നിക്ഷേപ സമാഹരണം നടത്തിയത്​.

മ​േധ്യഷ്യ-ആഫ്രിക്ക മേഖലയിലെ എണ്ണ-പ്രകൃതി വാതക രംഗത്തെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്​. രണ്ടു ദിവസത്തെ വെർച്വൽ റോഡ്​ ഷോയിലൂടെ 130ഓളം ആഗോള നിക്ഷേപകരുമായി കൂടിക്കാഴ്​ച നടത്തിയാണ്​ റെക്കോഡ്​ തുക സമാഹരണം നടത്തിയത്​. ഖത്തർ പെട്രോളിയം കടപ്പത്രമിറക്കാൻ തീരുമാനിച്ചപ്പോൾ 500ഒാളം നിക്ഷേപകർ, 4000 ​കോടി ഡോളറി‍െൻറ നിക്ഷേപവുമായാണ്​ താൽപര്യപ്പെട്ട്​ എത്തിയത്​.

വലിയ സ്വീകാര്യതയാണ്​ ലോകത്തെ ഏറ്റവും സമ്പന്നമായ പ്രകൃതി വാതക ശേഖരത്തി‍െൻറ ഉടമകൾക്ക്​ ലഭിച്ചത്​. അനുകൂലമായ വിപണന സാഹചര്യവും വലിയ തോതിലുള്ള ലാഭവിഹിതവും ക്യു.പിയെ രാജ്യാന്തര തലത്തിലെ വൻകിട നിക്ഷേപകർക്ക്​ പ്രിയപ്പെട്ടതാക്കി.വരും വർഷങ്ങളിലെ വികസന പ്രവർത്തനങ്ങൾ മുന്നിൽ കണ്ടാണ്​ ഖത്തർ പെട്രോളിയം രാജ്യാന്തര മാർക്കറ്റിൽ ഇറങ്ങിയത്​.  

Tags:    
News Summary - Qatar Petroleum with a large investment mobilization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.