ദോഹ: വിവിധ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലയിലെ ചരക്ക് നീക്കത്തിന്റെ പ്രധാന കേന്ദ്രമായി മാറാനൊരുങ്ങി ഖത്തര്‍. കണ്ടെയ്നര്‍ ട്രാന്സ്ഷിപ്മെന്റില് 32 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഖത്തറിലെ തുറമുഖങ്ങളില്‍ രേഖപ്പെടുത്തിയത്. മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കുള്ള ചരക്കുകളുടെ ഇടത്താവളമായി ഖത്തര്‍ തുറമുഖങ്ങള്‍ മാറിയതോടെയാണ് ട്രാന്സ്ഷിപ്മെന്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയത്.
ഈ വര്‍ഷം ആദ്യ ആറുമാസത്തില്‍ 6.30 ലക്ഷത്തിൽ ഏറെ കണ്ടെയ്നറുകളാണ് ഖത്തര്‍ തുറമുഖങ്ങളില്‍ എത്തിയത്. 40,000ത്തിൽ ഏറെ വാഹനങ്ങളുമെത്തി. ട്രാന്സ്ഷിപ്മെന്റുകളുടെ എണ്ണത്തില്‍ രാജ്യത്തെ പ്രധാന തുറമുഖമായ ഹമദില്‍ കഴിഞ്ഞ വര്‍ഷവും 30 ശതമാനം വര്‍ധയുണ്ടായിരുന്നു.
മേഖലയിലെ കപ്പല്‍ ചരക്കുനീക്കത്തിന്റെ പ്രധാന കവാടമാക്കി ഹമദ് തുറമുഖത്തെ മാറ്റാനുള്ള അധികൃതരുടെ ശ്രമം ഫലം കണ്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുവൈത്ത്, ഇറാഖ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ട്രാന്സ്ഷിപ്മെന്റിനാണ് പ്രധാനമായും ഖത്തറിലെ തുറമുഖങ്ങളെ ഉപയോഗപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.