ദോഹ: അഫ്ഗാനിസ്താനിൽ നേത്രസംബന്ധമായ രോഗങ്ങൾ അലട്ടുന്നവർക്ക് കൈത്താങ്ങായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി.തിമിരം ബാധിച്ച 1300 രോഗികൾക്ക് ശസ്ത്രക്രിയയും ദരിദ്രരും അർഹരുമായ 2300 രോഗികൾക്ക് മെഡിക്കൽ പരിശോധനയും നൽകുന്ന പദ്ധതിക്കാണ് സൊസൈറ്റി തുടക്കംകുറിച്ചത്. കുനാർ, ലഘ്മാൻ, ബാമിയാൻ, ഘോർ, കുന്ദുസ്, പകിത എന്നീ ആറ് പ്രവിശ്യകളിലാണ് പദ്ധതി നടപ്പാക്കുക.
ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ തിമിരരോഗികൾക്കുള്ള പരിശോധയും തുടർനടപടികളും നടക്കും. നേത്രരോഗ ചികിത്സ, കണ്ണടകൾ നൽകൽ, സാമൂഹിക ബോധവത്കരണ പരിപാടികൾ, നേത്രരോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള വിവരങ്ങളടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യുക തുടങ്ങിയവയാണ് പദ്ധതിയിലുൾപ്പെടുന്നത്.
കണക്കുകൾ പ്രകാരം അഫ്ഗാനിസ്താനിൽ നാല് ലക്ഷത്തിനടുത്ത് അന്ധരും 1.5 ദശലക്ഷം കാഴ്ചക്കുറവുള്ളവരും ഉണ്ട്. കാഴ്ച നശിക്കുന്നതിെൻറ പ്രധാന കാരണങ്ങളിലൊന്ന് തിമിര രോഗമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. തിമിര ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷമാണെന്നും ആരോഗ്യപ്രവർത്തകർ അറിയിക്കുന്നു.കുനാറിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ െപ്രാവിൻഷ്യൽ ഹെൽത്ത് ബ്യൂറോ മാനേജർ, പ്രാദേശിക ഭരണകൂടങ്ങളിൽനിന്നുള്ള പ്രതിനിധികൾ, ഖത്തർ റെഡ്ക്രസൻറ്, അഫ്ഗാൻ എജുക്കേഷൻ ആൻഡ് എയ്ഡ് ഓർഗനൈസേഷൻ, പ്രമോഷൻ ഓഫ് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി സംഘടനാപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.