ദോഹ: ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി (ക്യു.ആർ.സി.എസ്) നേതൃത്വത്തിൽ സിറിയയിലെ അനാഥരുള്ള കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്ന കാമ്പയിന് തുടക്കം കുറിച്ചു. സംരക്ഷകർ നഷ്ടമായ കുടുംബങ്ങൾക്ക് ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവ ഉറപ്പാക്കി സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങൾ ലഘൂകരിക്കാനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് ക്യു.ആർ.സി.എസ് ലക്ഷ്യമിടുന്നത്.
അനാഥാലയങ്ങളെ പിന്തുണക്കുകയും അവയുടെ പുനരധിവാസം ഉറപ്പുവരുത്താനും കാമ്പയിനിൽ ഉൾപ്പെടുന്നു. വടക്കൻ അലപ്പോ ഗ്രാമപ്രദേശങ്ങളിലെ 500 കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്താനുള്ള പദ്ധതി അതാഅ് റിലീഫുമായി സഹകരിച്ചാണ് ഖത്തർ റെഡ്ക്രസന്റ് നടപ്പാക്കുന്നത്. വരുന്ന എട്ട് മാസത്തേക്ക് ഗുണഭോക്താക്കൾക്ക് ആവശ്യമായ അടിസ്ഥാന ഭക്ഷ്യ ഉൽപന്നങ്ങൾ വാങ്ങുന്നതിനാവശ്യമായ കൂപ്പണുകൾ കാമ്പയിൻ ഭാഗമായി വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.