ദോഹ: ലോകകപ്പ് വേളയിൽ സന്ദർശക വിസ വഴി ഖത്തറിലേക്കുള്ള പ്രവേശനത്തിന് താൽകാലിക വിലക്ക് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെ ലോകകപ്പിനെത്തുന്ന കാണികൾക്ക് ഹയാ കാർഡ് വഴി രാജ്യത്തേക്കുള്ള പ്രവേശനം അനുവദിക്കുമ്പോൾ, തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് എല്ലാ തരം സന്ദർശക വിസകൾക്കും താൽകാലിക വിലക്ക് ഏർപ്പെടുത്തുന്നത്.
എന്നാൽ, ഡിസംബർ 23ന് ശേഷം സന്ദർശക വിസ വഴിയുള്ള പ്രവേശനം സാധാരണ ഗതിയിലാവുമെന്ന് സിവിൽ ഡിഫൻസ് ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അധികൃതർ അറിയിച്ചു.
നവംബർ ഒന്ന് മുതൽ രാജ്യത്ത് പ്രവേശനം അനുവദിക്കുന്ന ഹയാ കാർഡ് ഉടമകൾക്ക് ലോകകപ്പ് കഴിഞ്ഞും ഒരു മാസത്തിലേറെ ഖത്തറിൽ തുടരാവുന്നതാണ്. ഇവർക്ക് 2023 ജനുവരി 23നുള്ളിൽ മടങ്ങി പോയാൽ മതിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.