ദോഹ: ഖത്തറിലെ സ്പോർട്സ് മെഡിസിൻ സൗകര്യങ്ങളും സംവിധാനങ്ങളും മികവുറ്റതാണെന്ന് ലിവർപൂളിെൻറയും ഇംഗ്ലണ്ടിെൻറും മധ്യനിര താരമായ ആദം ലല്ലാന. കളിക്കിടെ പരിക്ക് പറ്റി ദോഹയിലെ ആസ്പതാർ സ്പോർട്സ് മെഡിസിൻ ആശുപത്രിയിൽ ചികിത്സക്കെത്തിയതായിരുന്നു ലല്ലാന. 29 കാരനായ ലല്ലാനക്ക് ആഗസ്റ്റിലാണ് തുടയിൽ പരിക്ക് പറ്റിയത്.
ആസ്പതാറിൽ ചെലവഴിച്ച നിമിഷങ്ങൾ മഹത്തരമായിരുന്നുവെന്നും നിരവധി ഫിസിയോ തെറാപ്പിസ്റ്റുമാരും വിദഗ്ധരുമാണിവിടെയുള്ളതെന്നും വളരെ വേഗത്തിൽ പരിക്ക് ഭേദമാകാൻ അവരെല്ലാവരും സഹകരിച്ചെന്നും സുപ്രീം കമ്മിറ്റി വെബ്സൈറ്റിനോട് പറഞ്ഞ ലല്ലാന ലോകനിലവാരത്തിലുള്ള ഏറ്റവും മികവുറ്റ സജ്ജീകരണങ്ങളാണ് ഖത്തറിലുള്ളതെന്നും ആസ്പതാറുമായി അടുത്തിടപഴകാൻ ഇത് ലിവർപൂളിന് ഗുണകരമാകുമെന്നും പരിക്കിൽ നിന്നും മുക്തി നേടിയ താരം പ്രതീക്ഷ പ്രകടിപ്പിച്ചു.
2022 ലോകകപ്പിനെത്തുമോയെന്ന ചോദ്യത്തിന്, റഷ്യൻ ലോകകപ്പിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇനിയും അഞ്ച് വർഷം ഖത്തർ ലോകകപ്പിനുണ്ടെന്നും അതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നത് വളരെ നേരത്തെയായിപ്പോകുമെന്നും ലല്ലാന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.