ത​ജി​കി​സ്താ​ൻ പ്ര​സി​ഡ​ന്റി​നെ ലു​സൈ​ൽ പാ​ല​സി​ലേ​ക്ക് സ്വീ​ക​രി​ക്കു​ന്ന അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച് ഖ​ത്ത​ർ -ത​ജി​കി​സ്താ​ൻ

ദോ​ഹ: ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കു​ന്ന ത​ജി​കി​സ്താ​ൻ പ്ര​സി​ഡ​ന്റ് ഇ​​മ്മൊ​മാ​ലി റ​ഹ്മോ​നു​മാ​യി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ലു​​സൈ​ൽ പാ​ല​സി​ൽ ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യു​ടെ ഭാ​ഗ​മാ​യി അ​മീ​റി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ നി​ര​വ​ധി സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു.

അ​ടി​യ​ന്ത​ര, പ്ര​കൃ​തി ദു​ര​ന്ത നി​ർ​വ​ഹ​ണ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം, വി​ദ്യ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​വി​ധ സ​ഹ​ക​ര​ണ​ങ്ങ​ൾ, മ്യൂ​സി​യം വി​ക​സ​നം, വി​ദേ​ശ​കാ​ര്യ മേ​ഖ​ല​യി​ലെ ബ​ന്ധം തു​ട​ങ്ങി വി​വി​ധ ക​രാ​റു​ക​ളി​ലാ​ണ് ഒ​പ്പു​വെ​ച്ച​ത്.വി​വി​ധ മ​ന്ത്രി​മാ​ർ ഇ​രു​വി​ഭാ​ഗ​ങ്ങ​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Qatar-Tajikistan signed cooperation agreements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.